ഡബ്ലിൻ: അയർലൻഡ് വീണ്ടും നനയുന്നു. ഈ വാരം രാജ്യത്ത് മഴയുള്ള അസ്ഥിര കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അടുത്ത വാരാന്ത്യം വരെ ഈ കാലാവസ്ഥ തുടരും. ഈസ്റ്റർ ആഘോഷങ്ങളെ മഴ ബാധിച്ചേക്കാമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
നാളെ മുതൽ രാജ്യത്ത് അന്തരീക്ഷ താപനില കുറയും. ഇത് തണുപ്പുള്ള അന്തരീക്ഷത്തിന് കാരണം ആകും. ശക്തമായ മഴയ്ക്കൊപ്പം കാറ്റും അനുഭവപ്പെടും. അതേ സമയം ഇതു സംബന്ധിച്ച് മുന്നറിയിപ്പുകളൊന്നും മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടില്ല. വാരാന്ത്യത്തോടെ തണുപ്പിന്റെ ശക്തികൂടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

