ഹൈദരാബാദ്: പ്രശസ്ത ഗായിക കൽപ്പന രാഘവേന്ദ്ര ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലെ നിസാംപേട്ടിലുള്ള വീട്ടിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് കൽപ്പനയെ കണ്ടെത്തിയത് . നിലവിൽ കല്പന വെന്റിലേറ്ററിലാണെന്നാണ് സൂചന.
രണ്ട് ദിവസമായി കൽപ്പനയെ പുറത്ത് കാണാത്തതിനാൽ സുരക്ഷാ ജീവനക്കാർ അയൽക്കാരെ വിവരമറിയിച്ചു. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ അയൽക്കാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി അടുക്കള വഴി വീട്ടിനുള്ളിൽ കയറുകയായിരുന്നു. അബോധാവസ്ഥയിലാണ് കൽപ്പനയെ കണ്ടെത്തിയത്. ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല.
പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. സ്റ്റാർ സിംഗർ (മലയാളം) സീസൺ 5 ലെ വിജയിയായിരുന്നു കൽപ്പന. ഇളയരാജ, എ ആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രശസ്ത സംഗീത സംവിധായകർക്കൊപ്പം കൽപ്പന പ്രവർത്തിച്ചിട്ടുണ്ട്