ഡൗൺ: കൗണ്ടി ഡൗണിൽ ചാരിറ്റി വളണ്ടിയർക്കും നായയ്ക്കും നേരെയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു യുവാവിനും നായയ്ക്കും നേരെ ആക്രമണം ഉണ്ടായത്. സെർച്ച് ആൻഡ് റെസ്ക്യൂ നായയാണ് ആക്രമണത്തിന് ഇരയായത്.
ബംഗോറിലെ ഹൈ സ്ട്രീറ്റ് പ്രദേശത്ത് വെള്ളിയാഴ്ച രാത്രി 7.50 ഓടെ ആയിരുന്നു സംഭവം. ഈ സമയം അവിടെയുണ്ടായിരുന്നവർ പോലീസുമായി ബന്ധപ്പെടണം. ഏകദേശം 15 മുതൽ 20 ഓളം യുവാക്കളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
Discussion about this post

