ഡബ്ലിൻ: സ്കൂൾ ബസ് ഡ്രൈവർമാരുടെ പ്രായപരിധി ഉയർത്തി ബസ് ഐറാൻ. ഇനി മുതൽ 72 വയസ്സുവരെ പ്രായമുള്ള വ്യക്തികൾ ബസ് ഐറാന് കീഴിലെ സ്കൂൾ ബസുകൾ ഓടിയ്ക്കാൻ യോഗ്യരാണ്. നിലവിലെ ഡ്രൈവർമാർക്ക് 72 വയസ്സുവരെ സേവനത്തിൽ തുടരാം.
നേരത്തെ 70 വയസ്സ് ആയിരുന്നു പ്രായപരിധി. കഴിഞ്ഞ ദിവസം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ബസ് ഐറാൻ പുറത്തുവിട്ടത്. പ്രായപരിധി ഉയർത്താനുള്ള തീരുമാനം ജോലിയുമായി ബന്ധപ്പെട്ടുള്ള നിലവിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് കോർക്ക് നോർത്ത് വെസ്റ്റ് ടിഡി ജോൺ പോൾ ഒ’ഷിയ പറഞ്ഞു
Discussion about this post

