ഡബ്ലിൻ: മെട്രോലിങ്ക് വരുന്നതോട് കൂടി ഡബ്ലിനിലെ ഏറ്റവും പഴക്കമേറിയ ജിഎഎ ക്ലബ്ബുകളിലൊന്നിന്റെ സ്ഥലം നഷ്ടമാകുമെന്ന് അംഗങ്ങൾ. ഇക്കാര്യം ജിഎഎ അംഗങ്ങൾ ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനെ അറിയിച്ചു. ഫിൻഗാലിൻ ജിഎഎ ക്ലബ്ബിലെ അംഗങ്ങളാണ് വിഷയത്തിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്ഥലം നഷ്ടമാകുന്ന സാഹചര്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇവർ മന്ത്രിയോട് ആവശ്യപ്പെട്ടു.
നിർദ്ദിഷ്ട പദ്ധതി പ്രകാരം ഫിൻഗാലിയൻ ക്ലബ്ബിന്റെ കളിസ്ഥലത്തിന്റെ 50 ശതമാനത്തോളം നഷ്ടമാകും. ഈ സാഹചര്യം ഒഴിവാക്കാൻ ഏകോപനം ആവശ്യമാണെന്ന് ഫിൻ ഗെയ്ൽ പ്രാദേശിക കൗൺസിലർ ലൂക്ക് കോർക്കറി പറഞ്ഞു. സ്വോർഡ്സിന് മെട്രോലിങ്ക് പദ്ധതി ആവശ്യമാണ്. എന്നാൽ ഇത് കളിസ്ഥലത്തിന്റെ 50 ശതമാനം ഭാഗത്തിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുത്തും. അതിനാൽ ഇത് പരിഹരിക്കാൻ ഉചിതമായ മാർഗ്ഗം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

