ബന്ദികളെ വിട്ടയ്ക്കുന്നതിൽ ഹമാസിന് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രമ്പ് . ബന്ദികളെ കൈമാറുക മാത്രമല്ല കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടൻ കൈമാറണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം ഹമാസിനെ പൂർണ്ണമായും നശിപ്പിക്കുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകി .
“എല്ലാ ബന്ദികളെയും ഇപ്പോൾ തന്നെ വിട്ടയക്കുക . നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക, മാനസികനില തെറ്റിയവരാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചുവെയ്ക്കുന്നത്. നിങ്ങളും ആ ഗണത്തില്‍പ്പെടുന്നവരാണ്,” ട്രമ്പ് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
‘ തിരിച്ചടിക്കാൻ വേണ്ട എല്ലാ സഹായവും ഇസ്രായേലിന് അമേരിക്ക നൽകും. ഞാൻ പറഞ്ഞതു പോലെ ഹമാസിലെ ഒരാൾ പോലും പിന്നെ ജീവനോടെ ഉണ്ടാകില്ല. നിങ്ങൾ ജീവിതം തകർത്ത ബന്ദികളെ ഞാൻ കണ്ടിരുന്നു. ഇത് നിങ്ങൾക്ക് നൽകുന്ന അവസാന മുന്നറിയിപ്പാണ് . ഗാസയിൽ നിന്ന് ഹമാസ് ഒഴിഞ്ഞു പോകണം. ഗാസയിലെ ജനങ്ങളുടെ ശ്രദ്ധയ്ക്ക് , നിങ്ങൾക്ക് അതിമനോഹരമായ ഒരു ഭാവിയുണ്ടാകും . പക്ഷെ ബന്ദികളെ പിടിച്ചു വച്ചാൽ അത് യാഥാർത്ഥ്യമാകില്ല .
നല്ലൊരു തീരുമാനം എടുക്കുക . എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കുക. ഇല്ലെങ്കിൽ നിങ്ങൾ വലിയ വിലകൊടുക്കേണ്ടി വരും ‘ – ട്രമ്പ് പറഞ്ഞു.