തിരുവനന്തപുരം: 2026-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് സൂചന നൽകി സിപിഎം വൃത്തങ്ങൾ . എൽഡിഎഫ് മൂന്നാം ഊഴത്തിനായി കാത്തിരിക്കുമ്പോൾ, തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ മാത്രം പിണറായി ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ . സംഘടനാ ഘടനയിലും തിരഞ്ഞെടുപ്പിലുമുള്ള നിർണായക തീരുമാനങ്ങൾ സംസ്ഥാന സമ്മേളനത്തിൽ എടുത്തേക്കും.
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ 75 വയസ്സിനു മുകളിലുള്ള അംഗങ്ങളെ ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഈ മെയ് മാസത്തിൽ പിണറായി വിജയന് 80 വയസ്സ് തികയും. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ, സ്ഥാനാർത്ഥികൾക്കുള്ള പാർട്ടിയുടെ പ്രായപരിധിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുന്നണിയുടെ വിജയമുണ്ടാകുമെന്നാണ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറയുന്നത് . മുഖ്യമന്ത്രിയെയും , സ്ഥാനാർത്ഥികളെയും പാർട്ടി കൃത്യസമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.