ആലപ്പുഴ: ജാതിയുടെ പേരില്‍ ഒരാളെ മാറ്റിനിറുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ദുഷ്ടചിന്ത വെച്ചു പുലര്‍ത്തുന്ന തന്ത്രിമാരെ സര്‍ക്കാര്‍ നിലയ്ക്ക് നിറുത്തണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ആളുകള്‍ക്കെതിരെ നടപടി വേണം. ഹിന്ദു ഐക്യം തകര്‍ക്കാന്‍ ഇറങ്ങിയവരാണ് ആ കുലംകുത്തികള്‍. തന്ത്രിമാരാണ് എല്ലാത്തിനും സര്‍വാധിപതി എന്ന് കരുതരുത്. കഴകക്കാരനെ ഓഫീസിലേക്ക് താത്കാലികമായി മാറ്റിയിട്ടുണ്ട്.
നിലവിലെ പ്രശ്നം പരിഹരിക്കാനാണ് അങ്ങനെ ഒരു മാറ്റം നടത്തിയത് എന്നാണ് ക്ഷേത്രത്തില്‍ നിന്ന് അറിയിച്ചത്. ഉത്സവത്തിന് ശേഷം തിരികെ കഴകക്കാരന്റെ ചുമതല നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Discussion about this post