മലപ്പുറം ; മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തനിലയിൽ .പൂന്തോട്ടത്തിലെ റോഡരികിൽ കാഞ്ഞിരമരത്തിൽ തമ്പടിച്ചിരുന്ന 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത് . കാരണം കണ്ടെത്താൽ ചത്ത വവ്വാലുകളുടെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു.
സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരും, വെറ്റിനറി വിഭാഗം ഉദ്യോഗസ്ഥരും , ആരോഗ്യ വകുപ്പ് അധികൃതരും എത്തിയാണ് സ്ഥലത്ത് പരിശോധന നടത്തിയത് . അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് . കനത്ത ചൂടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.
Discussion about this post