ബെംഗളൂരു : അറസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി . ഇതിനായി ജതിൻ കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
വിവാഹശേഷം താനും ഭാര്യയും വേർപിരിഞ്ഞതായി ഹർജിയിൽ പറയുന്നു . 2024 നവംബറിൽ ജതിൻ ഹുക്കേരിയും നടി രന്യ റാവുവും വിവാഹിതരായെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം 2024 ഡിസംബർ മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഹുക്കേരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിൽ നിന്ന് ഇളവ് തേടിയിരിക്കുന്നത്.
ഡിആർഐയുടെ അടുത്ത വാദം കേൾക്കുന്നത് വരെ ഹുക്കേരിക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയതായും സൂചനയുണ്ട്. മാർച്ച് 3 ന് ദുബായിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് 12.5 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണക്കട്ടികളുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ രണ്യ റാവുവിനെ പിടികൂടിയത്.