തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . തരൂരിന്റെ ആത്മാർത്ഥയെ അഭിനന്ദിക്കുന്നതായും, മറ്റ് കോൺഗ്രസുകാരിൽ നിന്ന് താങ്കൾ വ്യത്യസ്തനാണെന്നും കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു.
‘ പ്രിയപ്പെട്ട ശശി തരൂർ ജി, നിങ്ങളുടെ സത്യസന്ധതയെ ഞാൻ എപ്പോഴും അഭിനന്ദിക്കുന്നു. ‘ആദ്യം ഞാൻ അതിനെ എതിർത്തു’ എന്ന് പറയുന്നതിലും ഇപ്പോൾ റഷ്യ-ഉക്രെയ്നിലെ മോദിനയത്തിന്റെ വിജയത്തെ പ്രശംസിക്കുന്നതിലും നിങ്ങൾ കാണിക്കുന്ന സത്യസന്ധത പ്രശംസനീയമാണ്. നിങ്ങളുടെ @INCIndia സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി @narendramodi ജിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച നിങ്ങൾ കാണുന്നു, ശരിക്കും ഒരു നവോന്മേഷദായകമായ കാഴ്ചപ്പാട് ‘ – സുരേന്ദ്രൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.
അതേസമയം കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ശശി തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചാണ് ഇത്തവണ തരൂർ രംഗത്തെത്തിയിരിക്കുന്നത് . റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ രീതിയെ താൻ അന്ന് പാർലമെന്റിൽ വിമർശിച്ചിരുന്നു.
എന്നാൽ അന്നത്തെ തന്റെ നിലപാട് തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു . ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിൻ പുടിനും, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയ്ക്കും സ്വീകാര്യനായ നേതാവായി മോദി മാറി. രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ട്.
2022 ഫെബ്രുവരിയിൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അന്നത്തെ മണ്ടത്തരം ഞാന് തിരുത്തുന്നു’ തരൂർ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.