പത്തനംതിട്ട: മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ ‘വഴിപാട്’ അർപ്പിച്ച് നടൻ മോഹൻലാൽ . മമ്മൂട്ടിയുടെ പേരിൽ ഉഷ പൂജ നടത്തിയ മോഹൻലാൽ ഭാര്യ സുചിത്രയുടെ പേരിലും ശബരിമലയിൽ പൂജ നടത്തി. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിൽ മോഹൻലാൽ ഉഷ പൂജ നടത്തിയത് . തന്റെ പുതിയ ചിത്രമായ ‘എൽ2: എമ്പുരാൻ’ റിലീസിനായി തയ്യാറെടുക്കുന്നതിനിടെയാണ് അയ്യന്റെ അനുഗ്രഹം തേടാൻ മോഹൻലാൽ ശബരിമലയിലെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം പമ്പയിൽ നിന്നാണ് കെട്ടുമുറുക്കി സന്നിധാനത്തേയ്ക്ക് എത്തിയത് . ഒപ്പം സുഹൃത്ത് കെ. മാധവനും ഉണ്ടായിരുന്നു. 2015 ൽ തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘പുലിമുരുകൻ’ റിലീസ് ചെയ്ത സമയത്താണ് മോഹൻലാൽ അവസാനമായി ശബരിമല സന്ദർശിച്ചത്.
Discussion about this post