Author: Anu Nair

കൊച്ചി : വെടിയുണ്ടകൾ ചട്ടിയിലിട്ട് വറുക്കാൻ ശ്രമിച്ച് പോലീസുകാരൻ. എറണാകുളത്തെ ആംഡ് റിസർവ് (എആർ) പോലീസ് ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം. ശവസംസ്കാര ചടങ്ങുകളിൽ ആകാശത്തേക്ക് ആചാരപരമായ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് വറുക്കാൻ ശ്രമിച്ചത് ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്.ഐ സജീവ് ചട്ടിയിലിട്ട് വറുത്തത് . സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടു. മാർച്ച് 10 ന് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശവസംസ്കാര ചടങ്ങിനായി വെടിയുണ്ടകൾ തയ്യാറാക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉപയോഗിക്കുന്നതിന് മുമ്പ് വെടിയുണ്ടകൾ സൂര്യപ്രകാശത്തിൽ ഉണക്കണമെന്ന് സ്റ്റാൻഡേർഡ് പ്രോട്ടോക്കോളിൽ പറയുന്നു . എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം വെടിയുണ്ടകൾ കത്തുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. ഭാഗ്യവശാൽ, എൽപിജി സിലിണ്ടറുകളും വിറകും സൂക്ഷിച്ചിരുന്ന അടുക്കളയുടെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

Read More

മോഹൻലാൽ ചിത്രം എമ്പുരാന്റെ ഓൾ ഇന്ത്യ ബുക്കിംഗ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചു. നിമിഷ നേരംകൊണ്ട് ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. സകല കലക്ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് ആരാധകർ പറയുന്നത് .ഒട്ടുമിക്ക ജില്ലകളിലെ എല്ലാ തിയേറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത് . ആറു മണിക്കാണ് ആദ്യ ഷോ. സകല കലക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കാണ് ആദ്യ ഷോ. 2019-ല്‍ ഇറങ്ങിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന്‍ എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ അയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ,…

Read More

ഇടുക്കി ; കരിമണ്ണൂരിൽ മുറുക്കാനൊപ്പം ലൈംഗിക ഉത്തേജന ഗുളികകൾ ചേർത്ത് വിറ്റ ഇതരസംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ബീഹാർ പാട്ന സ്വദേശി മുഹമ്മദ് താഹിറാണ് പിടിയിലായത്. ഇയാൾ കരിമണ്ണൂരിൽ നടത്തുന്ന മുറുക്കാൻ കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. മുറുക്കാൻ ആവശ്യപ്പെട്ട് വരുന്നവർക്ക് ഇയാൾ മുറുക്കാനൊപ്പം ലൈംഗിക ഉത്തേജന ഗുളികകളും ചേർത്താണ് നൽകിയിരുന്നത് . പലരും ഈ വിവരം അറിയാതെയാണ് മുറുക്കാൻ വാങ്ങിയിരുന്നത് .ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

Read More

കണ്ണൂർ ; മുഴുപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒൻപത് പ്രതികൾ കുറ്റക്കാരാണെന്ന് തലശേരി കോടതി കണ്ടെത്തി. പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പിഎം മനോരാജ് നാരായണനും, ടിപി കേസ് പ്രതി ടി കെ രജീഷും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തലശേരി സെഷൻസ് കോടതിയാണ് വിധി പറഞ്ഞത് . സൂരജിനെ കൊലപ്പെടുത്തിയ കേസിൽ വിധി വരുന്നത് 19 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ്. 2005 ഓഗസ്റ്റ് 7 നാണ് മുഴുപിലങ്ങാട്ട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലിട്ട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഓട്ടോയിലെത്തിയ പ്രതികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിന്. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിൻ്റെ പകയായിരുന്നു അരുംകൊലയ്ക്ക് കാരണം.

Read More

ന്യൂദൽഹി : രാജ്യവിരുദ്ധ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ നോട്ടീസ് അയച്ച് സംഭാൽ കോടതി. ജനുവരി 15 ന് ഡൽഹി കോൺഗ്രസ് ഓഫീസ് ഉദ്ഘാടന വേളയിൽ, “ഞങ്ങളുടെ പോരാട്ടം ബിജെപിക്കോ ആർഎസ്എസിനോ എതിരല്ല, മറിച്ച് ഇന്ത്യൻ രാഷ്ട്രത്തിനെതിരെയാണ്” എന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഹിന്ദു ശക്തി ദളിന്റെ ദേശീയ പ്രസിഡന്റ് സിമ്രാൻ ഗുപ്ത സമർപ്പിച്ച ഹർജിയെ തുടർന്നാണ് അഡീഷണൽ ജില്ലാ ജഡ്ജി (എഡിജെ) II, നിർഭയ് നാരായൺ സിംഗ് നോട്ടീസ് അയച്ചത്.ഏപ്രിൽ 4 ന് മറുപടി നൽകാനോ ഹാജരാകാനോ ആണ് നോട്ടീസിൽ പറയുന്നത് . “രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ഇന്ത്യക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തി” എന്ന് സിമ്രാൻ നൽകിയ ഹർജിയിൽ പറയുന്നു. സാംബാൽ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും ആദ്യം പരാതി നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും സിമ്രാൻ പറഞ്ഞു.

Read More

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഒരാവശ്യവും അംഗീകരിക്കാൻ സർക്കാര്‍ തയാറായില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെഎഎച്ച്ഡബ്ല്യുഎ) സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. മുൻനിശ്ചയിച്ചപ്രകാരം വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നും ആശാ വര്‍ക്കർമാർ അറിയിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച നടന്നത്. ഞങ്ങൾ ഉന്നയിച്ച ഒരാവശ്യവും എൻ എച്ച് എം സ്റ്റേറ്റ് കോർഡിനേറ്റർ കേട്ടതുപോലുമെന്നും ചർച്ചയിൽ പങ്കെടുത്ത ആശമാർ പറഞ്ഞു. സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. നിരാഹാരമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. സമരത്തിൽ നിന്ന് പിന്നോട്ടുപോകണമെന്നാണ് എൻഎച്ച്എം മിഷൻ സ്‌റ്റേറ്റ് കോർഡിനേറ്റർ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. ആരോഗ്യമന്ത്രിയുമായി ചർച്ചയ്ക്ക് അവസരമുണ്ടാക്കാം എന്നാണ് പറഞ്ഞത്. ഓണറേറിയം മാനദണ്ഡം മാത്രമാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു. സർക്കാരിന്…

Read More

തൊടുപുഴ: 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഇടുക്കി ജില്ലാ സെക്രട്ടറിയും വണ്ടിപ്പെരിയാർ സ്വദേശിയുമായ ഷാൻ അരുവിപ്ലാക്കൽ (34) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. മൂന്ന് വർഷം മുമ്പ് തന്നോട് മോശമായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്കൂളിലെ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വണ്ടിപ്പെരിയാൽ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

കൊച്ചി : ഈങ്ങാപുഴയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ 21 കാരി കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഷിബില മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷമാണ് യാസിറിനൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ വീട്ടുകാരും എതിർത്തിരുന്നു. ബന്ധം അവസാനിപ്പിച്ചുവെന്ന് കണ്ടാണ് മറ്റൊരാളുമായി ഷിബിലയുടെ നിക്കാഹ് നടത്തിയത് . എന്നാൽ യാസിറുമായി ബന്ധം തുടർന്ന ഷിബില ഒടുവിൽ യാസിറിനൊപ്പം ഒളിച്ചോടുകയായിരുന്നു. ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്, അവന്‍ പണ്ടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരായിരുന്നു, അവന്‍റെ കൂടെ പോവല്ലെ മോളെയെന്ന് പറഞ്ഞതാണ്’ നാട്ടുകാര്‍ പറയുന്നു. എന്നാൽ ഒളിച്ചോടി അധികം വൈകും മുൻപ് തന്നെ ഇരുവരും തമ്മിൽ വഴക്കുകൾ പതിവായി. ഒരുമിച്ചുള്ള ജീവിതം മടുത്തതോടേ മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. ബന്ധം വേർപെടുത്താനും തീരുമാനിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാൻ താല്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Read More

കൊച്ചി ; ലഹരി കടത്ത് കേസുകളിൽ പ്രതികളാകുന്നത് മദ്രസയിൽ പഠിച്ചവരാണെന്ന് പറഞ്ഞ കെ ടി ജലീലിനെതിരെ പരാതി കൊടുക്കാൻ ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് തന്റേടമുണ്ടോയെന്ന് പി സി ജോർജ്ജ് . തന്നെ അകത്താക്കാനും ഇല്ലാതാക്കാനും ഇറങ്ങി തിരിച്ച രാജ്യ ദ്രോഹികൾക്ക് ഇപ്പോൾ ഏതാണ്ടൊക്കെ തൃപ്തി ആയിട്ടുണ്ടെന്നും, ജനങ്ങൾ എന്തൊക്കെ അറിയരുതെന്നു അവർ ആഗ്രഹിച്ചോ, അത് വഴിയേ പോവുന്ന എല്ലാരും ചർച്ച ചെയ്ത് തുടങ്ങിയെന്നും പി സി ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. താൻ തൊടുത്തു വിടുന്ന ശരങ്ങൾ ഒന്ന് നൂറായും നൂറു ആയിരമായും തൊടുക്കാൻ കെല്പുള്ള ഭാരതീയ ജനത പാർട്ടിയും സത്യങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങിയ ഒരു ജനതയും ഇന്ന് കേരളത്തിൽ ഉണ്ട്‌. സ്വർണ്ണക്കടത്തു ഒരു ജില്ലയിൽ മാത്രമാണ് കൂടുതൽ എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ഒന്ന് തൊട്ട് നോക്കെന്നും പി സി ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. പഴയ സിമി പ്രവർത്തകനും, മുൻ മന്ത്രിയും എം എൽ എയുമായ…

Read More

ന്യൂഡൽഹി: ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി മാർച്ച് ഒന്നിന്‌ എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സിൽ പങ്കുവച്ചു. സുനിതയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും യുഎസ് സന്ദർശന വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോ ബൈഡനെയും കണ്ടപ്പോൾ സുനിത വില്യംസിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും പ്രധാനമന്ത്രി കത്തിൽ പറയുന്നു. 1.4 ബില്യൺ ഇന്ത്യക്കാർ നിങ്ങളുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നു. സമീപകാല സംഭവവികാസങ്ങൾ നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും വീണ്ടും പ്രകടമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവ്വിക ഭൂമിയാണെന്ന് സുനിതയുടെ സഹോദരഭാര്യ ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെയുണ്ടാകുമെന്നും ഫാൽഗുനി പാണ്ഡ്യ പറഞ്ഞു.

Read More