Author: Anu Nair

കോഴിക്കോട്: ബാലുശ്ശേരിയിൽ ലഹരിക്കടിമയായ മകൻ അച്ഛനെ വെട്ടിക്കൊന്നു . പാനായി പുത്തൂർവട്ടം സ്വദേശിയായ അശോകനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അശോകന്റെ മൂത്ത മകൻ സുധീഷിനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ സുധീഷാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അച്ഛനെ കൊലപ്പെടുത്തിയത് . കൃത്യത്തിനു ശേഷം കാണാതായ ഇയാളെ ബാലുശ്ശേരി ടൗണിൽ നിന്നാണ് പിടികൂടിയത്. 2014 ൽ സുധീഷിന്റെ ഇളയ സഹോദരൻ സുമേഷ് അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരുന്നു . സുമേഷും ലഹരിക്കടിമയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു . അമ്മയുടെ മരണശേഷമാണ് സുധീഷിന്റെ മാനസിക നില തെറ്റിയതെന്നും നാട്ടുകാർ പറഞ്ഞു. മുൻപും സുധീഷ് അശോകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

Read More

ന്യൂഡൽഹി: രാജ്യത്തെ അടുത്ത നാല് എയിംസുകളിൽ ഒന്ന് കേരളത്തിന് നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയർ സെക്രട്ടറി അങ്കിത മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകളുടെയും നവീകരണത്തിനായി സംസ്ഥാനത്തിന് പ്രത്യേക ഫണ്ട് നൽകും. എയിംസിനായി കേരള സർക്കാർ നിർദ്ദേശിച്ച സ്ഥലത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ദേശീയ പാതകളുടെ സാമീപ്യവും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു സംഘം കോഴിക്കോട് സന്ദർശിക്കും. പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം സംഘം സ്ഥലം സന്ദർശിക്കാൻ സാധ്യതയുണ്ട്. എയിംസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കെ.വി. തോമസ് പറഞ്ഞു.

Read More

ന്യൂഡൽഹി : 18 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് . ഈ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സഹായിച്ച 8 ഇന്ത്യക്കാരും അറസ്റ്റിലായിട്ടുണ്ട്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് രേഖകൾ ശരിയാക്കി നൽകുകയും അവർക്ക് ജോലി നൽകുകയും ചെയ്തവരാണ് പിടിയിലായത് . ഇപ്പോൾ ഡൽഹിയിൽ നിന്നും അസമിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. വ്യാജ രേഖകളുടെ സഹായത്തോടെയാണ് ഈ ബംഗ്ലാദേശികൾ ഇന്ത്യയിൽ താമസിച്ചിരുന്നത്. ഇവരെ ഇന്ത്യയിൽ താമസിപ്പിക്കാനുള്ള പദ്ധതി ഇന്ത്യക്കാർ ചെയ്തുകൊണ്ടിരുന്നു. മുഹമ്മദ് മൊയ്‌നുദ്ദീനാണ് സംഘത്തിൻ്റെ തലവൻ. ഡൽഹിയിലെ അമീർ ഖുസ്രോ നഗറിൽ കമ്പ്യൂട്ടർ കടയുണ്ടായിരുന്ന ഇയാൾ അതിലൂടെ ബംഗ്ലാദേശികൾക്കായി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുകയായിരുന്നു. സുൽഫിക്കർ അൻസാരി, ഡൽഹിയിലെ പുൽ പ്രഹ്ലാദ്പൂരിൽ നിന്നുള്ള ഫർമാൻ ഖാൻ, യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ജാവേദ് എന്നിവരാണ് ഈ റാക്കറ്റിൽ പിടിയിലായതെന്ന് ഡൽഹി പോലീസ് ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. സുൽഫിക്കർ, ഫർമാൻ, ജാവേദ് എന്നിവർ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി. മൊയ്‌നുദ്ദീൻ…

Read More

ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് അലഹബാദ് ഹൈക്കോടതി . അടുത്ത വാദം കേൾക്കൽ ഏപ്രിൽ 21 ലേക്ക് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ച് നിശ്ചയിച്ചു. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച ഒരു നിവേദനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. 2024 നവംബര്‍ 25നാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകന്‍ കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കേന്ദ്രത്തിന് സമയം നീട്ടി നല്‍കുകയായിരുന്നു . പൗരത്വ പ്രശ്‌നം സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനും കര്‍ണാടകയിലെ ബിജെപി നേതാവുമായ എസ് വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ് . ഈ മാസം ആദ്യം, രാഹുൽ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമിയും ഡൽഹി ഹൈക്കോടതിയിൽ സമാനമായ…

Read More

ന്യൂഡൽഹി : വിക്കി കൗശലും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഛാവ വ്യാഴാഴ്ച ഇന്ത്യൻ പാർലമെന്റിൽ പ്രദർശിപ്പിക്കും.ബാലയോഗി ഓഡിറ്റോറിയത്തിലെ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് പ്രദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവർ പ്രത്യേക ഷോയിൽ പങ്കെടുക്കും. ഛത്രപതി സംഭാജി മഹാരാജായി അഭിനയിച്ച നടൻ വിക്കി കൗശൽ ഉൾപ്പെടെ ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ മാസം ആദ്യം, മറാത്ത ഭരണാധികാരിയുടെ ജീവിതം ചിത്രീകരിക്കുന്ന ചിത്രത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. “മറാത്തി സിനിമയ്ക്കും ഹിന്ദി സിനിമയ്ക്കും ഒരു പുതിയ ഉയരം നൽകിയത് മഹാരാഷ്ട്രയും മുംബൈയുമാണ്. ഇക്കാലത്ത്, ഛാവ രാജ്യമെമ്പാടും തരംഗമായിക്കൊണ്ടിരിക്കുകയാണ് “ എന്നും മോദി പറഞ്ഞിരുന്നു.

Read More

മുംബൈ : നാഗ്പൂർ കലാപത്തിന്റെ സൂത്രധാരൻ ഫഹീം ഖാന്റെ വസതി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഫഹീമിനും മറ്റ് ആറ് പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. നാഗ്പൂരിലെ യശോധര നഗറിലെ സഞ്ജയ് ബാഗ് കോളനിയിൽ ഫഹീം ഖാനുണ്ടായിരുന്ന വീടാണ് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചത്. പണിയുമ്പോൾ കെട്ടിട പ്ലാനിൽ ഒരു പിഴവ് സംഭവിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു. ഈ വീട് ഫഹീമിന്റെ ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കയ്യേറ്റം നീക്കം ചെയ്യാൻ ഭരണകൂടം ഫഹീം ഖാന് 24 മണിക്കൂർ സമയം നൽകി. എന്നാൽ ഈ സമയത്ത് അദ്ദേഹം കയ്യേറ്റം നീക്കം ചെയ്തില്ല. 24 മണിക്കൂർ കഴിഞ്ഞപ്പോൾ, നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സംഘം വീടിന് നേരെ ബുൾഡോസർ നടപടിയെടുക്കുകയായിരുന്നു.

Read More

കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബംഗാൾ സ്വദേശി വെട്ടേറ്റു മരിച്ചു. ആന്തൂർ നഗരസഭയിലെ മോറാഴ കൂളിച്ചാലിൽ ആയിരുന്നു സംഭവം. ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി ബംഗാൾ സ്വദേശി തന്നെയായ സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വീണ്ടും ഇരുവരും തമ്മിൽ തർക്കം നടന്നു. പിന്നീട് ഇസ്മയിലിനെ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലുകയായിരുന്നു. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. സുജോയ്കുമാർ ഓട്ടോറിക്ഷയിൽ നാട് വിടാൻ ശ്രമിച്ചപ്പോൾ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.…

Read More

ഹൈദരാബാദ്: ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. ലേഡീസ് കംപാർട്ട്മെൻ്റിൽ സഞ്ചരിച്ച യുവതിക്ക് നേരെയാണ്​ ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. അജ്ഞാതൻ എത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ വേണ്ടി യുവതി ട്രെയിനിൽ നിന്ന് എടുത്തു ചാടുകയായിരുന്നു. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവി കേന്ദ്രീകരിച്ച് അജ്ഞാതനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

തൃശൂർ ; ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിൽ നടന്ന നോമ്പ് തുറയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മസ്ജിദിലെത്തിയ അദ്ദേഹം വിശ്വാസികളുമായി സ്നേഹസംഭാഷണം നടത്തി, നോമ്പ് കഞ്ഞി കുടിച്ച ശേഷമാണ് മടങ്ങിയത്. തനിക്ക് ലഭിച്ച നോമ്പ് കഞ്ഞിയും പഴവർഗങ്ങളും ഒരു തരി പോലും പാഴാക്കാതെയാണ് സുരേഷ് ​ഗോപി കഴിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപി നോമ്പ് തുറയ്ക്ക് കഞ്ഞികുടിച്ച രീതി അഭിനയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പരിഹസിച്ചിരുന്നു. അതിന് ചുട്ട മറുപടിയും അദ്ദേഹം കൊടുത്തിരുന്നു. തനിക്ക് ബിസ്മി ചൊല്ലാൻ അറിയാമെന്നും പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.

Read More

ജറുസലേം ; തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. ഇസ്രയേൽ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല. ഖാൻ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ തബാഷ് വഹിച്ചിരുന്നു. തെക്കൻ ഗാസയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പ്രദേശത്തെ നീക്കങ്ങൾക്ക് തബാഷ് നേതൃത്വം നൽകുകയും ചെയ്തിരുന്നു” – എന്നും ഐഡിഎഫിന്റെ (ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ്) എക്‌സ് പോസ്റ്റിൽ പറയുന്നു. ഒസാമ തബാഷിന്റെ കൊലപാതകം ഹമാസിന് കനത്ത തിരിച്ചടിയാണ്. ഒക്ടോബർ 7ലെ ആക്രമണത്തിനു നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാഷ് നിർണായക പങ്ക് വഹിച്ചതായും ഐഡിഎഫ് വക്താവ് അവകാശപ്പെട്ടു.

Read More