ന്യൂഡൽഹി : വിക്കി കൗശലും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഛാവ വ്യാഴാഴ്ച ഇന്ത്യൻ പാർലമെന്റിൽ പ്രദർശിപ്പിക്കും.ബാലയോഗി ഓഡിറ്റോറിയത്തിലെ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് പ്രദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവർ പ്രത്യേക ഷോയിൽ പങ്കെടുക്കും.
ഛത്രപതി സംഭാജി മഹാരാജായി അഭിനയിച്ച നടൻ വിക്കി കൗശൽ ഉൾപ്പെടെ ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ മാസം ആദ്യം, മറാത്ത ഭരണാധികാരിയുടെ ജീവിതം ചിത്രീകരിക്കുന്ന ചിത്രത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. “മറാത്തി സിനിമയ്ക്കും ഹിന്ദി സിനിമയ്ക്കും ഒരു പുതിയ ഉയരം നൽകിയത് മഹാരാഷ്ട്രയും മുംബൈയുമാണ്. ഇക്കാലത്ത്, ഛാവ രാജ്യമെമ്പാടും തരംഗമായിക്കൊണ്ടിരിക്കുകയാണ് “ എന്നും മോദി പറഞ്ഞിരുന്നു.