കോഴിക്കോട്: ബാലുശ്ശേരിയിൽ ലഹരിക്കടിമയായ മകൻ അച്ഛനെ വെട്ടിക്കൊന്നു . പാനായി പുത്തൂർവട്ടം സ്വദേശിയായ അശോകനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അശോകന്റെ മൂത്ത മകൻ സുധീഷിനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.
മാനസിക വെല്ലുവിളി നേരിടുന്ന മകന് സുധീഷാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അച്ഛനെ കൊലപ്പെടുത്തിയത് . കൃത്യത്തിനു ശേഷം കാണാതായ ഇയാളെ ബാലുശ്ശേരി ടൗണിൽ നിന്നാണ് പിടികൂടിയത്.
2014 ൽ സുധീഷിന്റെ ഇളയ സഹോദരൻ സുമേഷ് അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരുന്നു . സുമേഷും ലഹരിക്കടിമയായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു . അമ്മയുടെ മരണശേഷമാണ് സുധീഷിന്റെ മാനസിക നില തെറ്റിയതെന്നും നാട്ടുകാർ പറഞ്ഞു. മുൻപും സുധീഷ് അശോകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.