ചെന്നൈ : അന്തരിച്ച സംവിധായകനും നടനുമായ മനോജ് ഭാരതിയ്ക്ക് തമിഴ് സിനിമാലോകത്തിന്റെ അന്ത്യാജ്ഞലി. കഴിഞ്ഞ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അദ്ദേഹം അന്തരിച്ചത് . പ്രശസ്ത സംവിധായകൻ ഭാരതി രാജയുടെ മകനാണ്. ഈ മാസം ആദ്യം മനോജിനെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വിശ്രമത്തിനിടെയായിരുന്നു വീണ്ടും ഹൃദയാഘാതമുണ്ടായത്.
മനോജ് ഭാരതിയുടെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളും , വിജയ്, സൂര്യ , സംഗീതജ്ഞൻ ഇളയരാജ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. മലയാള നടി നന്ദനയാണ് മനോജിന്റെ ഭാര്യ . ആരതിക, മതിവധാനി എന്നീ രണ്ട് പെൺമക്കളുമുണ്ട്.
1999-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.പിന്നീട് സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2022-ലെ വിരുമന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.