ധാക്ക : വനിതകളുടെ ഫുട്ബോൾ മത്സരം റദ്ദാക്കി ബംഗ്ലാദേശ് .വടക്കുപടിഞ്ഞാറൻ നഗരമായ ജോയ്പൂർഹട്ടിൽ നടക്കാനിരുന്ന മത്സരമാണ് മദ്രസ വിദ്യാർത്ഥികളുടെയും , അധ്യാപകരുടെയും എതിർപ്പിനെ തുടർന്ന് റദ്ദാക്കിയത് .മാത്രമല്ല ഇതിനായി തയ്യാറാക്കിയ വേദിയും സൗകര്യങ്ങളും നശിപ്പിച്ചതായും പ്രാദേശിക സംഘാടകർ പറഞ്ഞു.
നൂറുകണക്കിനാളുകൾ മത്സരത്തിനെതിരെ പ്രതിഷേധിക്കാൻ എത്തിയിരുന്നു. പല മദ്രസകളിലെ അധ്യാപകരും മദ്രസകളിൽ പഠിക്കുന്ന ആൺകുട്ടികളും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.വനിതകളുടെ ഫുട്ബോൾ ഇസ്ലാമിന് എതിരാണെന്നും, മതത്തിന് വിരുദ്ധമായ എല്ലാ കാര്യങ്ങളും തടയേണ്ടത് അവരുടെ മതപരമായ ഉത്തരവാദിത്തമാണെന്നും പ്രതിഷേധക്കാർ പറയുന്നു.
ഇതിന് മുമ്പ് ദിനാജ്പൂർ നഗരത്തിൽ സമാനമായ രീതിയിൽ മറ്റൊരു മത്സരം റദ്ദാക്കിയിരുന്നു.ഈ മത്സരം നിർത്താൻ കൈയ്യിൽ ആയുധങ്ങളുമായാണ് പ്രതിഷേധക്കാർ എത്തിയത് . അദ്ധ്യാപകനായ മോനിറുസ്സമാൻ സിയയുടെ അഭിപ്രായത്തിൽ സുരക്ഷയ്ക്കായി കളിക്കാരെ ഒടുവിൽ അവിടെ നിന്ന് മാറ്റി നിർത്തേണ്ടിയും വന്നു. സംഭവത്തിൽ ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷനും പ്രതികരിച്ചു. മത്സരം നിർത്തിവെച്ചതിനെ അപലപിച്ച ഫെഡറേഷൻ, സ്പോർട്സിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും പറഞ്ഞു.