Author: Anu Nair

കാബൂൾ ; മൂന്ന് വർഷത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അഫ്ഗാനിസ്ഥാൻ വനിതാ ടീം ക്രിക്കറ്റ് കളത്തിലിറങ്ങുന്നു.2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തപ്പോഴാണ് സ്ത്രീകൾ കായിക മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്. ഇതോടെ അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങളാണ് തകർന്നത്. വനിതാ കളിക്കാരുടെ വീടുകളും റെയ്ഡ് ചെയ്യപ്പെട്ടു. പിന്നീട് പല കളിക്കാരും തങ്ങളുടെ ഐഡൻ്റിറ്റി പുറത്തുവരുമെന്ന ഭയത്താൽ അവരുടെ ക്രിക്കറ്റ് ജഴ്‌സികളും കിറ്റുകളും കത്തിച്ചു.വനിതാ ക്രിക്കറ്റ് താരങ്ങൾ മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തു. ഇതിനെ തുടർന്ന് അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമുമായി ഒരു തരത്തിലുള്ള പരമ്പരയും നടത്തില്ലെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചിരുന്നു . അതിനുശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഐസിസി മത്സരങ്ങളിൽ മാത്രമാണ്. എന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാൻ്റെ വനിതാ ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും പറന്നുയരുകയാണ്. മൂന്ന് വർഷത്തിന് ശേഷം അഫ്ഗാൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ ടി20 മത്സരങ്ങൾ കളിക്കാൻ തയ്യാറെടുക്കുകയാണ്. 2021 നവംബറിലാണ് അഫ്ഗാനിസ്ഥാൻ വനിതാ ടീം…

Read More

പാലക്കാട്: താൻ ചെയ്ത കുറ്റത്തിന് 100 വർഷം തടവ് നൽകണമെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കോടതിയിൽ. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ചെന്താമരയുടെ പ്രതികരണം . ഇപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ചെന്താമര കോടതിയെ അറിയിച്ചു. കോടതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട് . ചെന്താമരയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് പോലീസ് ചെന്താമരയെ അറസ്റ്റ് ചെയ്തത്. ഇരകൾ തന്റെ ജീവിതം നശിപ്പിച്ചവരാണെന്നും , താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും ചെന്താമര കോടതിയെ അറിയിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും , വീണ്ടും ജയിൽ മോചിതനാകാൻ ആഗ്രഹിക്കുന്നില്ലെന്നും , തന്റെ മകളെയും മരുമകനെയും നേരിടാൻ വയ്യെന്നുമാണ് ചെന്താമര കോടതിയിൽ പറഞ്ഞത്. കൊലപാതകം നടത്താനുള്ള പദ്ധതി വിജയിച്ചതിൽ ചെന്താമര സന്തുഷ്ടനാണെന്നും സൂക്ഷ്മമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Read More

കൊല്ലം: തഴുത്തലയില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.74 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണനല്ലൂര്‍ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ക്ഷേത്രത്തിലേക്ക് പോകാനുളള എളുപ്പ് വഴിയെന്ന് വിശ്വസിപ്പിച്ച് വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാനായിരുന്നു ശ്രമം. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാര്‍ അവിടേക്ക് എത്തിയതോടെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. തലക്കും മുഖത്തും ശരീരത്തിലും ഇയാള്‍ക്ക് പരിക്കേറ്റു. പിന്നീട് സുരേഷിനെ പൊലീസിന് കൈമാറി.വൈദ്യസഹായം നല്‍കിയ ശേഷം സുരേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Read More

തൃശൂര്‍: പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍(23) ആണ് മരിച്ചത്.കുട്ടനല്ലൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ശേഷം സിറ്റ്ഔട്ടില്‍വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.യുവതിയുമായി ഒരു വർഷത്തിലേറെയായി യുവാവിന് അടുപ്പമില്ലായിരുന്നു. യുവാവ് ആത്മഹത്യ ചെയ്യുമെന്ന് മുൻപ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.

Read More

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 25 പേരെ തിരിച്ചറിഞ്ഞെന്നും ബാക്കി അഞ്ച് പേരെ തിരിച്ചറിയാനുണ്ടെന്നും പൊലീസ് അറിയിച്ചു. അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 പേര്‍ക്കാണ് പരിക്കേറ്റത്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1920ല്‍ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, ദുരന്തമുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച സ്‌നാനം പുനരാരംഭിച്ചിട്ടുണ്ട്. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു. യോഗി ആദിത്യനാഥുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read More

സാങ്കേതിക വിദ്യയുടെ കാര്യത്തിൽ എല്ലാവരേയും കടത്തിവെട്ടി വളർന്ന ചൈന പലപ്പോഴും വാർത്തകളിൽ നിറയുന്നത് അതിൻ്റെ ഭക്ഷണ ശീലങ്ങൾ കൊണ്ടും ചില വിചിത്രമായ കാര്യങ്ങൾ കൊണ്ടുമാണ്. കടുവയുടെ മൂത്രം വിറ്റതിൻ്റെ പേരിൽ ചൈനയിലെ ഒരു മൃഗശാലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉളുക്ക്, പേശി വേദന, വാതം എന്നിവയ്ക്ക് കടുവ മൂത്രം നല്ലതാണെന്നാണ് മൃഗശാല അധികൃതരുടെ വാദം. രൂപ. 250 മില്ലി കടുവ മൂത്രം വിൽക്കുന്നത് 600 രൂപയ്ക്കാണ്. എന്നാൽ വാർത്ത വൈറലായതോടെ കടുവയുടെ മൂത്രത്തിൽ നിന്ന് ആരോഗ്യഗുണങ്ങളൊന്നുമില്ലെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള യാൻ ബിഫെങ്‌സിയ വന്യജീവി മൃഗശാലയിലാണ് സൈബീരിയൻ കടുവയുടെ 250 മില്ലി മൂത്രം ഏകദേശം 50 യുവാൻ അഥവാ 600 രൂപയ്ക്ക് വിൽക്കുന്നത്. കടുവയുടെ മൂത്രം നിറച്ച കുപ്പികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഒരു വിനോദസഞ്ചാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവയുടെ മൂത്രം ഒരു പരമ്പരാഗത മരുന്നല്ല, ഇതിന് തെളിയിക്കപ്പെട്ട ഔഷധ ഗുണങ്ങളൊന്നുമില്ലെന്ന് ചൈനയിലെ ഡോക്ടർമാർ…

Read More

ജയ്പൂർ : രാജസ്ഥാനിൽ വിമാനം പറന്നുയരാൻ തുടങ്ങവെ യാത്രക്കാരൻ എമർജൻസി എക്‌സിറ്റ് തുറന്നു. സംഭവം. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇൻഡിഗോ വിമാനം പുറപ്പെടുന്നതിനിടെയാണ് സംഭവം. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറി, ക്യാബിൻ ക്രൂ ഫ്ലൈറ്റ് സുരക്ഷാ നിർദ്ദേശങ്ങളും നൽകി കഴിഞ്ഞാണ് യാത്രക്കാരനായ ആക്‌സിസ് ബാങ്കിൽ ജോലി ചെയ്യുന്ന സിറാജ് കിദ്‌വായ് ഫ്ലാപ്പ് വലിച്ച് എമർജൻസി എക്സിറ്റ് വാതിൽ തുറന്നത്. സംഭവം വിമാനത്തിൽ ആശയക്കുഴപ്പവും പരിഭ്രാന്തിയുമുണ്ടാക്കി . യാത്രക്കാരനെ പിടികൂടി സിഐഎസ്എഫിന് കൈമാറി. ഫ്‌ളാപ്പ് അബദ്ധത്തിൽ വലിച്ചതാണെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് സിറാജ് കിദ്‌വായ് പറയുന്നത്. സംഭവം വിശദീകരിച്ച് ഇൻഡിഗോ അധികൃതർ പ്രസ്താവന പുറത്തിറക്കി . വിമാനത്തിലെ മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു ഒപ്പം ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത നിലനിർത്തുന്നു.- കുറിപ്പിൽ പറയുന്നു. ജോധ്പൂർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സിറാജ് കിദ്‌വായെ ചോദ്യം ചെയ്യുകയാണ്. സംഭവത്തെ തുടർന്ന് 20…

Read More

വാരണാസി : കോൾഡ്പ്ല എന്ന ‘മാന്ത്രിക സംഘത്തിലെ മുഖ്യഗായകൻ ക്രിസ് മാർട്ടിൻ മഹാകുംഭമേളയ്ക്കെത്തി. കാമുകിയും, ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണൊപ്പമാണ് ക്രിസ് എത്തിയത്. ശ്രീ ബാബുൽനാഥ് ക്ഷേത്രത്തിൽ അവർ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരമ്പരാഗത നീല കുർത്ത ധരിച്ച്, ഇന്ത്യൻ സംസ്കാരത്തെ സ്വീകരിച്ച് കഴുത്തിൽ രുദ്രാക്ഷ മാല ധരിച്ചാണ് ക്രിസ് ക്ഷേത്രത്തിലെത്തിയത് . 35 കാരിയായ ഡക്കോട്ട ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നു. ക്ഷേത്രത്തിലെ നന്ദീദേവന്റെ കാതിൽ ഡക്കോട്ട തന്റെ പ്രാർത്ഥന പറയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് പാട്ടുമേളം തീർക്കാൻ കോൾഡ്പ്ലേ ഇന്ത്യയിലെത്തിയത്. 8 വർഷത്തിനു ശേഷമാണ് കോൾഡ്പ്ല ഇന്ത്യയിലെത്തിയത്. 1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്കു രൂപം നൽകുന്നത്.

Read More

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിട്രോഡ വീണ്ടും വിവാദത്തിൽ . അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിൽ സ്ഥിര താമസമാക്കണമെന്നാണ് സാം പിട്രോഡയുടെ വാദം. ‘ അവർക്ക് ഇവിടെ വരണമെങ്കിൽ, നിയമവിരുദ്ധമായി പോലും, അവർ വരട്ടെ. നമ്മൾ എല്ലാവരെയും ഉൾപ്പെടുത്തണം. നമുക്ക് അല്പം കഷ്ടപ്പെടേണ്ടി വന്നാലും, കുഴപ്പമില്ല. നമ്മൾ പങ്കിടും, പക്ഷേ ആരും പങ്കിടാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് സ്വന്തം കാര്യങ്ങൾ മാത്രം മതി ‘ എന്നാണ് സാം പിട്രോഡയുടെ പ്രസ്താവന . അനധികൃത കുടിയേറ്റക്കാർക്കെതിരായ കേന്ദ്രത്തിന്റെ നടപടിയെയും പിട്രോഡ വിമർശിച്ചു . ഇത് കൈകാര്യം ചെയ്യുന്നതിനുപകരം പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ള ആഗോളതാപനം പോലുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാം പിട്രോഡ പറഞ്ഞു.അതേസമയം പിട്രോഡയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണുയരുന്നത്.

Read More

ശ്രീഹരിക്കോട്ട : ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹ വിക്ഷേപണം വിജയം .ഭാരതത്തിന് അഭിമാനം പകരുന്ന ഐഎസ്ആര്‍ഒയുടെ ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിച്ചത് ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രമാണ്. ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ് ചൊവ്വാഴ്ച രാവിലെ 6.23ന് കുതിച്ചുയർന്നു. ജിഎസ്എല്‍വി എഫ്15-എന്‍വിഎസ്02 ദൗത്യത്തിന്റെ വിക്ഷേപണത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഐഎസ്ആര്‍ഒ 100 വിക്ഷേപണങ്ങള്‍ എന്ന നാഴികക്കല്ലിലെത്തി. 27.30 മണിക്കൂര്‍ മുമ്പുള്ള കൗണ്ട് ഡൗണ്‍ ചൊവ്വാഴ്ച വെളുപ്പിന് 2.53ന് ആരംഭിച്ചിരുന്നു. ഗതിനിർണയ, ദിശനിർണയ (നാവിഗേഷൻ) ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിക്കുന്ന നാവിക് സംവിധാനത്തിനു വേണ്ടിയാണ് 2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപിച്ചത് 2023 മേയ് 29-നാണ്. വിക്ഷേപണത്തിനു മുന്നോടിയായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദൗത്യവിജയത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. ഡോ. നാരായണന്‍ ചെയര്‍മാനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിക്ഷേപണമാണിത്.

Read More