കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്നിലെ പ്രസാദഗിരി പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വിമത വൈദികന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന . ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു.
അക്രമികൾ മൈക്കുകളും വസ്ത്രങ്ങളും നശിപ്പിച്ചു . സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് തലയോലപ്പറമ്പ് പോലീസ് പള്ളി പൂട്ടിയിട്ടു.ഏകീകൃത കുർബാനയെച്ചൊല്ലി തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. പ്രസാദഗിരി പള്ളിയുടെ ചുമതലയുള്ള വൈദികൻ ഫാദർ ജോൺ തോട്ടുപുറം കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.
കുര്‍ബാന അര്‍പ്പിക്കുന്നത് അള്‍ത്താരയില്‍ കയറി ഒരു വിഭാഗം തടഞ്ഞു വൈദികനെ തള്ളി മാറ്റുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു . നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.