കൊൽക്കത്ത : വടക്കൻ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശ് സൈന്യം (ബിജിബി) അനധികൃതമായി ബങ്കർ നിർമ്മിക്കുന്നത് തടഞ്ഞ് ബിഎസ്എഫ്. വടക്കൻ ബംഗാൾ അതിർത്തിയിലെ ദഹാഗ്രാം അങ്കർപോട്ട പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 150 യാർഡിനുള്ളിൽ സെൻട്രി പോസ്റ്റ് ബങ്കർ നിർമ്മിക്കുകയായിരുന്നു ബംഗ്ലാദേശ് സൈന്യം .
പ്രദേശവാസികളും ഇവർക്ക് പിന്തുണയായി ഒപ്പം നിന്നു. എന്നാൽ ബിഎസ്എഫിൻ്റെ സമയോചിതമായ ഇടപെടലിൽ ബോർഡർ ഗാർഡ് ബംഗ്ലാദേശ് സേന വേലികെട്ടൽ നീക്കം അവസാനിപ്പിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഇതെന്ന് ബിഎസ്എഫ് പറഞ്ഞു.
അതേ സമയം ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരികയാണ്.