ന്യൂഡൽഹി : സിആർപിഎഫ് കോബ്രാ കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിൽ എട്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.ലാൽപാനിയ മേഖലയിലെ ലുഗു ഹിൽസിൽ പുലർച്ചെ 5.30ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്.
എകെ സീരീസ് റൈഫിൾ, മൂന്ന് ഇൻസാസ് റൈഫിളുകൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), എട്ട് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തോക്കുകൾ, ഒരു പിസ്റ്റൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും സുരക്ഷാ സേന കണ്ടെടുത്തു.സുരക്ഷാ സംഘങ്ങൾക്കിടയിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കോബ്രാ യൂണിറ്റ് ഗറില്ല യുദ്ധവൈദഗ്ധ്യത്തിന് പേരുകേട്ട സംഘമാണ് .
അതേസമയം, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹിയിൽ കാണും. നോർത്ത് ബ്ലോക്കിൽ നടക്കുന്ന യോഗത്തിൽ ഛത്തീസ്ഗഡിലെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും വിശദമായ ചർച്ച ഉണ്ടാകും. ഛത്തീസ്ഗഢിൽ ഈ വർഷം മാത്രം 140-ലധികം മാവോയിസ്റ്റുകളാണ് വ്യത്യസ്ത വെടിവെപ്പുകളിലായി കൊല്ലപ്പെട്ടത്.

