മുംബൈ: 17 വർഷങ്ങൾക്ക് ശേഷം, മഹാരാഷ്ട്രയിലെ മാലേഗാവ് സ്ഫോടനക്കേസിൽ മെയ് 8 ന് വിധി പറയും .പ്രത്യേക ദേശീയ എൻഐഎ കോടതിയാണ് വിധി പറയുക.
എൻഐഎ കേസുകൾക്കുള്ള പ്രത്യേക ജഡ്ജി എ കെ ലഹോട്ടിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച പ്രോസിക്യൂഷൻ അന്തിമ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിച്ചു. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തെ ഭയപ്പെടുത്താനും അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്താനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിൻ്റെ ആഭ്യന്തര സുരക്ഷയെ ഭീഷണിപ്പെടുത്താനും ഗൂഢാലോചന നടത്തിയവരാണ് മലേഗാവിൽ സ്ഫോടനം നടത്തിയതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
2008 സെപ്തംബർ 29-ന് മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെ മലേഗാവവ പട്ടണത്തിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ വച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ), ഇന്ത്യൻ പീനൽ കോഡ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.പ്രതികൾ വലിയ ഗൂഢാലോചനയുടെ ഭാഗങ്ങളിൽ നേരിട്ട് പങ്കുള്ളവരാണെന്നും ബോംബ് സ്ഫോടനത്തിന് കാരണക്കാരായിരുന്നുവെന്നും പ്രോസിക്യൂഷൻ രേഖയിൽ പറയുന്നു.വിചാരണ വേളയിൽ പ്രോസിക്യൂഷൻ 323 സാക്ഷികളെ ഹാജരാക്കി, അതിൽ 34 പേർ കൂറുമാറി. 2011-ൽ എൻഐഎയ്ക്ക് കൈമാറുന്നതിന് മുമ്പ് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്.
2016-ൽ സമർപ്പിച്ച കുറ്റപത്രത്തിൽ കേന്ദ്ര ഏജൻസി ഠാക്കൂറിനും മറ്റ് മൂന്ന് പ്രതികളായ ശ്യാം സാഹു, പ്രവീൺ തകൽക്കി, ശിവനാരായണ കൽസംഗ്ര എന്നിവർക്കും ക്ലീൻ ചിറ്റ് നൽകി.

