ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി . “ജമ്മു കശ്മീരിലെ ഭീകരാക്രമണം, നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളെയും കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത വിവേകശൂന്യവും ഞെട്ടിപ്പിക്കുന്നതുമായ അക്രമ പ്രവർത്തനത്തിൽ ഞാൻ ഭയന്നുവിറക്കുന്നു.”എന്നാണ് കാർണി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.
“ഈ ഭീകരാക്രമണത്തെ കാനഡ ശക്തമായി അപലപിക്കുന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഞങ്ങൾ അനുശോചനം അറിയിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. പഹൽഗാം ആക്രമണത്തെക്കുറിച്ച് സംസാരിച്ച G7 നേതാക്കളിൽ അവസാനമായി സംസാരിച്ചത് കാർണിയാണ്. യുഎസ് ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജപ്പാൻ എന്നിവയും ഭീകരാക്രമണത്തെ അപലപിച്ചു.
Discussion about this post

