കൊച്ചി : കശ്മീർ ഭീകരാക്രമണത്തിന് പിന്നാലെ പൃഥ്വിരാജിനും, മോഹൻലാലിനും വിമർശനം . ഗോധ്ര കലാപം വെളുപ്പിച്ച് എമ്പുരാൻ എടുത്ത ടീം അടുത്ത ക്യാപ്സൂളുമായി ഉടൻ എത്തുമെന്നാണ് വിമർശനം .
കഴിഞ്ഞ ദിവസമാണ് കശ്മീരിൽ വിനോദയാത്രയ്ക്കെത്തിയ 27 ഓളം നിരപരാധികൾ കൊല്ലപ്പെട്ടത് . ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം കശ്മീരിലെ ഭീകരസംഘടനയായ ടി ആർ എഫ് ഏറ്റെടുത്തിരുന്നു . എന്നാൽ ചരിത്രം മാറ്റിപ്പറയുന്ന ചില മലയാളി സിനിമ പ്രവർത്തകർ ഇതും മാറ്റി പറയുമെന്നാണ് ചിലർ പറയുന്നത് .
ഇപ്പോൾ തന്നെ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്ന രീതിയിൽ വെളുപ്പിച്ചെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇനി വർഷങ്ങൾ കഴിയുമ്പോൾ മട്ടാഞ്ചേരി മാഫിയ ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജീവനും വിലയിട്ടേക്കാം . ആ ഭീകരരെയും മതേതരവാദികളാക്കിയേക്കാം എന്നും കമന്റുകളുണ്ട്.