തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മുൻനിര ഹോട്ടലുകളിൽ ബോംബ് ഭീഷണി . തിരുവനന്തപുരത്തെ ഹിൽട്ടൺ ഗാർഡൻ ഹോട്ടലിനും ആക്കുളം ഗോകുലം ഗ്രാൻഡ് ഹോട്ടലിനുമാണ് ഇന്ന് ബോംബ് ഭീഷണിയുണ്ടായത്.
തുടർന്ന് ഹോട്ടലുകളുടെ പരിസരത്ത് സുരക്ഷ ശക്തമാക്കി. രണ്ടിടത്തും ഇപ്പോൾ പരിശോധന നടന്നുവരികയാണ്. സന്ദേശത്തിൻ്റെ ഉറവിടം പോലീസ് അന്വേഷിക്കുന്നുണ്ട് . കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ ചില കളക്ട്രേറ്റുകളിലും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത് . ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post