- ഈസ്റ്റർ സ്പെഷ്യൽ പിടിയും, വറുത്തരച്ച കോഴിക്കറിയും
- കുതിച്ചുപായാൻ ഇന്ത്യൻ നാവികസേനയ്ക്ക് ഇനി തദ്ദേശീയ INS ദുനഗിരിയും
- രാഹുലിനെ പിന്തുണയ്ക്കുന്നവർ ഇങ്ങോട്ട് കയറരുത് : പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ പ്രവർത്തകർ
- രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക ; നടി ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ
- ശ്രീരാമന്റെ വേഷം അവതരിപ്പിക്കാൻ വിളിച്ചപ്പോൾ ആദ്യം പറഞ്ഞത് ‘ നോ‘ ; മകൾ ജനിച്ചതോടെ തീരുമാനം മാറി
- മുടി മുറിച്ചാൽ നല്ലത്, മരപ്പണിക്കാർ വെറുതെയിരിക്കും; ആരും കേൾക്കാത്ത ദു:ഖവെള്ളി ആചാരങ്ങൾ
- ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം
- പേര് മാറ്റണം ; അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം
Author: Anu Nair
ഇസ്ലാമാബാദ് : ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ അസീസ് എസ്സാറിനെയാണ് പാകിസ്ഥാനിലെ പഞ്ചാബ് ജില്ലയിൽ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത് .നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയ ഭീകരനാണ് എസ്സാർ. സഹായിയാണ് മൃതദേഹം കണ്ടെത്തിയത് . ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിൽ എസ്സാറിന്റെ സംസ്കാരം നടക്കും. ജെയ്‌ഷെ മുഹമ്മദിന്റെ നിരവധി ഉന്നത നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ മാസം നടന്ന ഇന്ത്യാ വിരുദ്ധ റാലിയിലും അബ്ദുൾ അസീസ് പങ്കെടുത്തിരുന്നു.
കൊച്ചി: കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് പണം പിരിച്ച് ഉത്സവങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച ‘ആഘോഷ കമ്മിറ്റി’യുടെ അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി .കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രത്തിൽ മാർച്ച് 10 ന് നടന്ന ക്ഷേത്രോത്സവത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വിപ്ലവഗാനങ്ങൾ ആലപിച്ചതുമായി ബന്ധപ്പെട്ട് ഒരു ഭക്തൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് . ഗായകനെ അഘോഷ കമ്മിറ്റി ക്ഷേത്രപരിസരത്തേക്ക് കൊണ്ടുവന്ന് പൊതുജനങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ ആലപിച്ചിരുന്നതായി വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. ഇത് അനുവദിച്ചതിന് ആരാണ് ഉത്തരവാദിയെന്നും എന്തെങ്കിലും കുറ്റകൃത്യം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ബെഞ്ച് ചോദിച്ചു.അവതരണത്തിന് സൗകര്യമൊരുക്കിയത് അഘോഷ കമ്മിറ്റിയാണെന്ന് അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് കോടതി ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി. ഉത്സവം നടത്തുന്നതിന് കമ്മിറ്റി ഉത്തരവാദിയാണെന്നും അതിലെ അംഗങ്ങളിൽ ക്ഷേത്ര ഉപദേശക സമിതിക്ക് പുറത്തുള്ള വ്യക്തികളും ഉൾപ്പെടുന്നുവെന്നും അഭിഭാഷകൻ വാദിച്ചു.ഇത് കേട്ട കോടതി, “ക്ഷേത്ര…
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 1435 ആയി. ചികിത്സയിലായിരുന്ന 24 കാരിയുടെ മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു. കരൾ രോഗത്തിന് ചികിത്സയിലായിരുന്നു അവർ. ഇതോടെ, ഈ വർഷം കേരളത്തിൽ കോവിഡ് മരണസംഖ്യ എട്ടായി. കേരളത്തിൽ പ്രതിദിനം 150-ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൃത്യമായ പരിശോധന മൂലമാണ് കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. ” ഞങ്ങൾ ഇത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇപ്പോൾ പടരുന്ന കോവിഡ് വകഭേദം അത്ര ഗുരുതരമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പടരാനുള്ള സാധ്യത കൂടുതലാണ്. രോഗബാധിതർ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ എടുക്കണം. ആരോഗ്യ പ്രവർത്തകർ അണുബാധ നിയന്ത്രണ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം,” വീണ ജോർജ് പറഞ്ഞു.
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക നൽകിയതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി.വി. അൻവറിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത് . നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ സ്വത്തുക്കൾ വെളിപ്പെടുത്തിയത്. അൻവറിന്റെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 34.07 കോടി രൂപയാണ്. അൻവറിന് 20.60 കോടി രൂപയുടെ ബാധ്യതയുമുണ്ട്. അൻവറിന്റെ കൈവശം 25,000 രൂപയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് ഭാര്യമാർക്കും കൈവശം 10,000 രൂപ വീതമുണ്ട്. ഓരോ ഭാര്യമാർക്കും 1.06 കോടി രൂപ വിലമതിക്കുന്ന 150 പവൻ ആഭരണങ്ങളുണ്ട്. ഒരു ഭാര്യയുടെ പേരിൽ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരിൽ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. ജീവിത പങ്കാളികളുടെ തൊഴിലെന്ത് എന്ന ചോദ്യത്തിന് ‘സ്വസ്ഥം ഗൃഹഭരണം’ എന്നാണ് അൻവറിന്റെ ഉത്തരം അൻവറിന് 18.14 കോടി രൂപയുടെ ജംഗമ സ്വത്തുക്കളുണ്ട്. ബാങ്ക് വായ്പകളും മറ്റുള്ളവയും ഉൾപ്പെടെ 20 കോടി രൂപയുടെ…
തിരുവനന്തപുരം: അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മൺസൂൺ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ജൂൺ 10, 11 തീയതികളിൽ മൺസൂൺ സജീവമാകും. എങ്കിലും, കഴിഞ്ഞ ആഴ്ചയിലെ പോലെ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. സാധാരണ മഴ ലഭിക്കുമെന്നും ഐഎംഡി പറയുന്നു. വടക്കൻ കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് മഴ പെയ്യാൻ സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മേഘങ്ങൾ ഇരുണ്ടുകൂടുമെങ്കിലും, മഴയ്ക്ക് സാധ്യത കുറവാണ്. ജൂൺ 5 മുതൽ 9 വരെ കേരളത്തിൽ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഐഎംഡി വിലയിരുത്തുന്നു. ഇന്നും, നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന വൻ മയക്കുമരുന്ന് വേട്ടയ്ക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയം . മലപ്പുറം സ്വദേശികളായ ഷഹാന (21), ഷാഹിദ് (23) എന്നിവരെ ശനിയാഴ്ചയാണ് 10 കിലോ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ, വിദേശത്ത് അവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേർ കൂടി ഈ ലഹരിക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാല് മലയാളി വിദ്യാർത്ഥികൾ ബെംഗളൂരു നൈറ്റ്ക്ലബിൽ വച്ചാണ് കണ്ടുമുട്ടിയത് .ഈ സൗഹൃദം അവരെ മയക്കുമരുന്ന് കടത്ത് സംഘത്തിൽ എത്തിക്കുകയായിരുന്നു. മാഫിയ സംഘത്തിന്റെ നിർദ്ദേശപ്രകാരം, കഴിഞ്ഞ മാസം നാലുപേരും പാസ്‌പോർട്ട് എടുത്തു . ടൂർ പാക്കേജെന്ന വ്യാജേന അവരെ തായ്‌ലൻഡിലേക്ക് അയച്ചു. തായ്‌ലൻഡ് വിമാനത്താവളത്തിൽ വെച്ച് കുറച്ച് ആളുകൾ കൈമാറുന്ന ലഗേജ് തിരികെ കൊണ്ടുവരാനും അവരോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ നിന്ന് കൊണ്ടുവന്ന ലഗേജിൽ 10 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 10:30 ഓടെ സ്കൂട്ട് എയർലൈൻസ് വിമാനത്തിൽ ബാങ്കോക്കിൽ…
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത 35 കേസുകളിൽ 33 എണ്ണത്തിലെ തുടർ നടപടികൾ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അവസാനിപ്പിക്കുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മൊഴി നൽകിയവർക്ക് തുടർനടപടികളിൽ താൽപ്പര്യമില്ലാത്ത സാഹചര്യത്തിലാണ് കേസുകൾ അവസാനിപ്പിക്കുന്നത്. പ്രത്യേക സംഘം 23 കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബാക്കിയുള്ളവ ഈ മാസം അവസാനിപ്പിക്കും. ഒരു കേസിൽ മാത്രമേ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളൂ. നടന്മാരായ മുകേഷ്, സിദ്ദിഖ്, മറ്റുള്ളവർ എന്നിവർ പ്രതികളായ കേസുകളിൽ അന്വേഷണം തുടരും. മൊഴി രേഖപ്പെടുത്താൻ നോട്ടീസ് നൽകിയെങ്കിലും, നിയമനടപടികളിൽ താൽപ്പര്യമില്ലെന്ന് ഒരാൾ ഒഴികെ എല്ലാവരും പറഞ്ഞു. കോടതി വഴി നോട്ടീസ് നൽകിയെങ്കിലും, മറുപടിയിൽ മാറ്റമൊന്നും ഉണ്ടായില്ല ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ വിവരാവകാശ കമ്മീഷൻ വഴി പുറത്തുവിട്ടതിനെത്തുടർന്ന് 2024 ഓഗസ്റ്റിലാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. അതേസമയം, അവസാനിപ്പിക്കുന്ന 33 കേസുകളിൽ, മൊഴി നൽകിയവർ മുന്നോട്ട് വന്നാൽ എപ്പോൾ വേണമെങ്കിലും…
നരേന്ദ്രമോദി “ഫന്റാസ്റ്റിക്” ലീഡർ ; അദ്ദേഹത്തെ ടിവിയിൽ കാണുന്നത് എപ്പോഴും സന്തോഷകരമാണ് ; എറോൾ മസ്‌ക്
ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദി “ഫന്റാസ്റ്റിക്” ലീഡറെന്ന് അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് . അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിൽ ഇന്ത്യ ‘വിശ്വഗുരു’ ആകാനുള്ള പടികൾ നിരന്തരം കയറിക്കൊണ്ടിരിക്കുന്നുവെന്നും എറോൾ മസ്‌ക് പറഞ്ഞു. നിലവിൽ ഇന്ത്യ സന്ദർശനത്തിലാണ് എറോൾ മസ്‌ക് . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോദി സർക്കാരിനു കീഴിൽ ഇന്ത്യ ഉയർച്ചകൾ കീഴടക്കുന്നതായും, ലോകത്തിന് ഇന്ത്യയിൽ നിന്ന് പഠിക്കാൻ ധാരാളം കാര്യങ്ങൾ ഉണ്ടെന്നും എറോൾ മസ്‌ക് പറഞ്ഞു.ഇന്ത്യ ഇതിനകം ഒരു ലോകശക്തിയായി മാറിയിട്ടുണ്ടെന്നും അതിന്റെ വളരുന്ന ജിഡിപി അതിന്റെ ഉയർന്നുവരുന്ന നിലവാരത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു ലോകശക്തിയാണ്. ലോകത്തിലെ നാലാമത്തെ വലിയ ജിഡിപി നിങ്ങൾക്കുണ്ടാകുമ്പോൾ, നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾ ഒരു ലോകശക്തിയാണ്. ഈ കാര്യങ്ങളിൽ ഇന്ത്യ വളരെ എളിമയുള്ള സമീപനമാണ് പുലർത്തുന്നത്. ലോകത്തിന് സംഭാവന ചെയ്യാൻ ഇന്ത്യയ്ക്ക് വളരെയധികം കാര്യമുണ്ട്.മോദി ഒരു മികച്ച നേതാവാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളിൽ…
ന്യൂഡൽഹി : പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം നേടിയതിന് ശേഷം പാകിസ്ഥാൻ തന്നോട് മോശമായി പെരുമാറിയതായി ഗായകനും സംഗീതസംവിധായകനുമായ അദ്നാൻ സാമി . 2016 ൽ അദ്നാൻ സാമി തന്റെ പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. 2024 ൽ തന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സർക്കാർ തനിക്ക് വിസ നിഷേധിച്ചതായി സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്നാൻ പറഞ്ഞു . പാകിസ്ഥാൻ അധികൃതരുടെ ഹൃദയശൂന്യമായ നടപടിയെത്തുടർന്ന് വാട്ട്‌സ്ആപ്പിൽ അമ്മയുടെ ശവസംസ്കാരം കാണേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ പോകുന്നതിൽ എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് ചോദിച്ചു, ‘തീർച്ചയായും ഇല്ല, നിങ്ങളുടെ അമ്മ മരിച്ചു – നിങ്ങൾ പോകണം’ എന്നാണ് അന്ന് കേന്ദ്രസർക്കാർ എനിക്ക് നൽകിയ മറുപടി. അവരുടെ ഭാഗത്ത് ഒരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ പാകിസ്ഥാൻ എന്റെ വിസ അഭ്യർത്ഥന നിരസിക്കുകയും അമ്മയുടെ മൃതദേഹം കാണാൻ പോലും അനുവദിക്കുകയും ചെയ്തില്ല.“ – അദ്നാൻ സാമി പറഞ്ഞു.
ന്യൂഡൽഹി : 2026 ഓടെ ഇന്ത്യയ്ക്ക് കൂടുതൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്വന്തമാകും. ഇക്കാര്യം ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ റോമൻ ബാബുഷ്കിൻ സ്ഥിരീകരിച്ചിട്ടുണ്ട്. സമീപകാലത്തെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളിൽ എസ്-400 വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നും ഇത് മിസൈൽ സംവിധാനത്തിന്റെ തന്ത്രപരമായ മൂല്യം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എസ്-400 ന്റെ ശേഷിക്കുന്ന രണ്ട് സ്ക്വാഡ്രണുകൾക്കുള്ള കരാർ ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുകയാണെന്നും സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും ബാബുഷ്കിൻ സ്ഥിരീകരിച്ചു. ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും നൂതനവും ശക്തവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നാണ് റഷ്യൻ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400. സുദർശന ചക്ര എന്നാണ് ഇതിന് ഇന്ത്യ നൽകിയ പേര്. ദീർഘദൂരങ്ങളിലുള്ള ഒന്നിലധികം വ്യോമ ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള എസ്-400 സിസ്റ്റത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾക്കായി ഇന്ത്യ 2018 ൽ റഷ്യയുമായി 5.43 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ വ്യോമ പ്രതിരോധത്തിന്റെയും ഡ്രോൺ വിരുദ്ധ സംവിധാനങ്ങളുടെയും നിർമ്മാണങ്ങളിൽ സഹകരണം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
