ന്യൂഡൽഹി : പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം നേടിയതിന് ശേഷം പാകിസ്ഥാൻ തന്നോട് മോശമായി പെരുമാറിയതായി ഗായകനും സംഗീതസംവിധായകനുമായ അദ്നാൻ സാമി . 2016 ൽ അദ്നാൻ സാമി തന്റെ പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ചിരുന്നു.
2024 ൽ തന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാൻ സർക്കാർ തനിക്ക് വിസ നിഷേധിച്ചതായി സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്നാൻ പറഞ്ഞു . പാകിസ്ഥാൻ അധികൃതരുടെ ഹൃദയശൂന്യമായ നടപടിയെത്തുടർന്ന് വാട്ട്സ്ആപ്പിൽ അമ്മയുടെ ശവസംസ്കാരം കാണേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ പോകുന്നതിൽ എന്തെങ്കിലും എതിർപ്പുണ്ടോ എന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് ചോദിച്ചു, ‘തീർച്ചയായും ഇല്ല, നിങ്ങളുടെ അമ്മ മരിച്ചു – നിങ്ങൾ പോകണം’ എന്നാണ് അന്ന് കേന്ദ്രസർക്കാർ എനിക്ക് നൽകിയ മറുപടി. അവരുടെ ഭാഗത്ത് ഒരു പ്രശ്നവുമില്ലായിരുന്നു. എന്നാൽ പാകിസ്ഥാൻ എന്റെ വിസ അഭ്യർത്ഥന നിരസിക്കുകയും അമ്മയുടെ മൃതദേഹം കാണാൻ പോലും അനുവദിക്കുകയും ചെയ്തില്ല.“ – അദ്നാൻ സാമി പറഞ്ഞു.

