തിരുവനന്തപുരം: അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മൺസൂൺ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ജൂൺ 10, 11 തീയതികളിൽ മൺസൂൺ സജീവമാകും. എങ്കിലും, കഴിഞ്ഞ ആഴ്ചയിലെ പോലെ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. സാധാരണ മഴ ലഭിക്കുമെന്നും ഐഎംഡി പറയുന്നു.
വടക്കൻ കേരളത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് മഴ പെയ്യാൻ സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മേഘങ്ങൾ ഇരുണ്ടുകൂടുമെങ്കിലും, മഴയ്ക്ക് സാധ്യത കുറവാണ്. ജൂൺ 5 മുതൽ 9 വരെ കേരളത്തിൽ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഐഎംഡി വിലയിരുത്തുന്നു.
ഇന്നും, നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

