ഇസ്ലാമാബാദ് : ജെയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ അസീസ് എസ്സാറിനെയാണ് പാകിസ്ഥാനിലെ പഞ്ചാബ് ജില്ലയിൽ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത് .നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയ ഭീകരനാണ് എസ്സാർ.
സഹായിയാണ് മൃതദേഹം കണ്ടെത്തിയത് . ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിൽ എസ്സാറിന്റെ സംസ്കാരം നടക്കും. ജെയ്ഷെ മുഹമ്മദിന്റെ നിരവധി ഉന്നത നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് . കഴിഞ്ഞ മാസം നടന്ന ഇന്ത്യാ വിരുദ്ധ റാലിയിലും അബ്ദുൾ അസീസ് പങ്കെടുത്തിരുന്നു.
Discussion about this post

