പാലക്കാട് ; വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ ബിജെപി വനിതാ പ്രവർത്തകർ . വടക്കന്തറയില്‍വച്ചാണ് പിഷാരടിയെ തടഞ്ഞത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായി കരുതപ്പെടുന്ന പ്രദേശങ്ങളാണിത് . വോട്ടർമാരെ കാണാൻ കഴിയില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞത്.
മനക്കൽ തൊടി ഭാഗത്ത് പിഷാരടിയും കോൺഗ്രസുകാരും എത്തിയപ്പോൾ സ്ത്രീകൾ സംഘടിക്കുകയായിരുന്നു.പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരെ ഇങ്ങോട്ടു പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞാണ് യുഡിഎഫ് പ്രവര്‍ത്തകരെ ഇവര്‍ തടഞ്ഞത്. ഇതോടെ നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഒടുവില്‍ രമേഷ് പിഷാരടിയും സംഘവും തിരിച്ചു പോയി.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലെ 51-ാം വാർഡിന്റെ ഭാഗമാണ് ഈ പ്രദേശങ്ങൾ. 2016 ൽ ഷാഫി പറമ്പിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ മത്സരിച്ചപ്പോഴും സമാനമായ ഒരു സംഭവം ഉണ്ടായി.

