- ഡബ്ലിനിൽ നിന്നും ഷാങ്ഹായിലേക്ക് വിമാന സർവ്വീസ്
- സൈക്കാട്രിക് പരിചരണം; രോഗികളെ വിദേശത്തേയ്ക്ക് അയക്കാൻ ചിലവ് 33 മില്യൺ യൂറോ
- ട്രക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
- വീടിന് നേരെ പെട്രോൾ ബോംബേറ്; രണ്ട് പേർ അറസ്റ്റിൽ
- കിടക്കക്ഷാമം; കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സ തേടിയത് 11,000ത്തിലധികം പേർ
- മനീഷ് ഗുപ്ത അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ
- ഈസ്റ്റർ സ്പെഷ്യൽ പിടിയും, വറുത്തരച്ച കോഴിക്കറിയും
- കുതിച്ചുപായാൻ ഇന്ത്യൻ നാവികസേനയ്ക്ക് ഇനി തദ്ദേശീയ INS ദുനഗിരിയും
Author: Anu Nair
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വനപ്രദേശത്ത് ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ മരിച്ചു. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് തീർത്ഥാടകരുമായി പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ടിനും സോൻപ്രയാഗിനും ഇടയിലാണ് അപകടം. സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേശൻ പറഞ്ഞു. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് ആദ്യം അവശിഷ്ടങ്ങൾ കണ്ടെടുത്തത്, തുടർന്ന് അധികൃതരെ അറിയിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മെയ് 2 ന് കേദാർനാഥ് തീർത്ഥാടനം ആരംഭിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങളിൽ എസ്ഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെഹ്റാൻ : ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം . സൈനിക മേധാവിയായ അലി ഷംഖാനി കൊല്ലപ്പെട്ടു. റോഡ് ജംഗ്ഷന് മുകളിലുള്ള 12 നിലയുള്ള ഫ്ളാറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. ആക്രമണത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. നിലവില്‍ എണ്‍പതോളം ഇറാനികള്‍ ഇസ്രായേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ടെഹ്റാനിലും മറ്റ് സ്ഥലങ്ങളിലും ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. മുതിര്‍ന്ന ഇറാന്‍ സൈനിക മേധാവിയായ അലി ഷംഖാനിയുടെ വീട് കേന്ദ്രീകരിച്ചാണ് പുലര്‍ച്ചെ ടെഹ്‌റാനില്‍ ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. പ്രധാന നേതാവായ അലി ഖമേനിയയുടെ അടുത്ത സഹായി കൂടിയാണ് കൊല്ലപ്പെട്ട അലി ഷംഖാനി തിരിച്ചടിയുടെ മൂന്നാംഘട്ടമെന്നോണം ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളുള്‍പ്പെടെ ഇറാന്‍ ആക്രമിച്ചു. ഒരാള്‍ കൊല്ലപ്പെടുകയും 69 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജറുസലേമില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട്…
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഇടിച്ച ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരം പ്രേതനഗരമായി മാറിയിരിക്കുന്നു. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട റസിഡന്റ് ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും മുറികൾ ഒഴിഞ്ഞു തുടങ്ങി. രക്ഷപ്പെട്ട ഹോസ്റ്റൽ അന്തേവാസികളുടെ കണ്ണുകളിൽ ആശ്വാസവും ഭയവും വേദനയും കാണാം. പലരും ഞെട്ടലിൽ നിന്ന് കരകയറിയിട്ടില്ല. സംഭവത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പലരും കരഞ്ഞു. “എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ചിലർ ഉള്ളതെല്ലാം എടുത്ത് സുഹൃത്തുക്കളുടെ വീടുകളിലേക്ക് പോയി” ഒരു വിദ്യാർത്ഥി പറഞ്ഞു. ഇവിടെ നാല് ഹോസ്റ്റൽ കെട്ടിടങ്ങളുണ്ട്. അവയിൽ ആറ് നിലകളുള്ള രണ്ടെണ്ണം പൂർണ്ണമായും തകർന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതർ താൽക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, ഒരു മലയാളി വിദ്യാർത്ഥിക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അഹമ്മദാബാദിലെ മലയാളി സമാജം സ്ഥിരീകരിച്ചു. “ലോകം തകർന്നുവീഴുകയാണെന്ന് കരുതി. ഉച്ചഭക്ഷണ സമയത്താണ് ദുരന്തം സംഭവിച്ചത്. വിമാനം നേരിട്ട് മെസ് ഹാളിലേക്ക് ഇടിച്ചുകയറിയതായി “ ദൃക്‌സാക്ഷിയായ…
ഇടുക്കി: കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന കരുതിയ സ്ത്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ് . പീരുമേടിനടുത്തുള്ള കാട്ടിലാണ് സീത (54) ന്റെ മൃതദേഹം കണ്ടെത്തിയത് . വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിച്ചതാണെന്ന് സീതയുടെ ഭർത്താവ് ബിനു പറഞ്ഞത്. എന്നാൽ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം. കാട്ടാന ആക്രമിച്ചെന്ന് പറഞ്ഞാണ് ബിനുവും രണ്ട് കുട്ടികളും ചേർന്ന് സീതയെ വനം വകുപ്പിന്റെ വാഹനത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നത് . ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവർ മരിച്ചിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. ആശുപത്രി അധികൃതരും മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തി. സീതയുടെ ശരീരത്തിൽ വന്യമൃഗ ആക്രമണത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. മുഖത്തും കഴുത്തിലും ചില പാടുകൾ കാണപ്പെട്ടു. തലയിൽ മൂന്ന് മാരകമായ മുറിവുകൾ ഉണ്ടായിരുന്നു. വലതുവശത്തും ഇടതുവശത്തും ബലം പ്രയോഗിച്ച് പിടിച്ചു മരം പോലുള്ള ഒരു പ്രതലത്തിൽ…
ന്യൂദല്‍ഹി : അഹമ്മദാബാദിലെ വിമാന അപകടത്തിന് കാരണം വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചതല്ലെന്ന് ഡിജിസിഎയുടെ പ്രാഥമിക വിലയിരുത്തല്‍. വിമാനത്തില്‍ പക്ഷികള്‍ വന്നിടിച്ചതിന്റെ യാതൊരു തെളിവുകളും ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഡിജിസിഎ അറിയിച്ചു. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തിയ ബ്ലാക് ബോക്സ് വിശദമായി പരിശോധിച്ച് വരികയാണ്. അപകട കാരണമായി സാമൂഹ്യ മാധ്യമത്തില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ഡിജിസിഎ തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടാകാനുള്ള സാധ്യതയും വളരെക്കുറവെന്നാണ് കരുതുന്നത്.എഞ്ചിനുകള്‍ക്ക് സംഭവിച്ച തകരാര്‍ അപകടത്തിലേക്ക് നയിച്ചുവെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. വിമാനത്തില്‍ അമിത ഭാരം കയറ്റിയിരുന്നില്ല. പല സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.പൈലറ്റുമാര്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും രണ്ട് എഞ്ചിനുകളും ഒരേ സമയം തകരുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഡിജിസിഎ പറഞ്ഞു..പക്ഷികള്‍ ഇടിച്ചാല്‍ ഇരട്ട എഞ്ചിന്‍ തകരാറുണ്ടാകില്ലെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തകരില്ലെന്നുമാണ് വിദഗ്ധ പക്ഷം. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ടീം അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ്…
കാസര്‍ഗോഡ് : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ച തിരുവല്ല സ്വദേശിനി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാറെ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് നടപടി. പവിത്രനെതിരെ ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുളളത്.ബി എന്‍ എസ് 196, 75,79,67(എ) ഐ ടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതി ഓഫിസില്‍ എത്തിയത് മദ്യപിച്ചിട്ടാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞു. കഴിഞ്ഞ ദിവസമാണ് രഞ്ജിത നായരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പവിത്രൻ തന്റെ ഫേസ്ബുക്ക് വഴി പങ്ക് വച്ചത് . ഇത് വൻ ജനരോഷത്തിനു കാരണമായിരുന്നു. പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരന്റെ പണം കവർന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു. 40 ലക്ഷം രൂപയുമായി രക്ഷപ്പെട്ട ഷിബിൻ ലാൽ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കാലിക്കറ്റ് സർവകലാശാലാ പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി തൃശൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഷിബിൻ ലാലിനെക്കുറിച്ച് വിവരം ലഭിച്ചത്. അതേസമയം, മോഷ്ടിച്ച പണം കണ്ടെടുത്തിട്ടില്ല. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പന്തീരാങ്കാവിലാണ് സംഭവം. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കൈയിൽ നിന്നാണ് ഷിബിൻ ലാൽ പണമടങ്ങിയ കറുത്ത ബാഗ് തട്ടിയെടുത്തത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസിന് മുന്നിലാണ് സംഭവം. അക്ഷയ ഫിനാൻസിൽ പണയം വച്ച സ്വർണ്ണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും ഇതിനായി 40 ലക്ഷം രൂപ ആവശ്യമാണെന്നും പറഞ്ഞ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ്…
അഹമ്മദാബാദ് ; അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം ബോയിംഗ് 787 ഡ്രീംലൈനറിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ ഉൾക്കൊള്ളുന്ന ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ച കണ്ടെടുത്തതെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സ്ഥിരീകരിച്ചു. വിമാനത്താവളത്തിനടുത്തുള്ള മേഘാനിനഗറിലെ ബിജെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഹോസ്റ്റലിന്റെ മെസ് കെട്ടിടത്തിലാണ് ബോയിംഗ് 787 ഇടിച്ചു കയറിയത് . വ്യാഴാഴ്ച നിരവധി ഇന്റേൺ ഡോക്ടർമാർ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് വിമാനം മെസ് കെട്ടിടത്തിൽ ഇടിച്ചത് . ഡാറ്റ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എത്രയും വേഗം ആരംഭിക്കുമെന്നാണ് സൂചന. ബ്ലാക്ക് ബോക്‌സിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും, ഒരു പ്രശ്‌നവുമില്ലാതെ ഡാറ്റ വീണ്ടെടുക്കാൻ കഴിയുമെന്നുമാൺ പ്രതീക്ഷിക്കുന്നത്. അപകടത്തെക്കുറിച്ച് AAIB പൂർണ്ണ തോതിലുള്ള അന്വേഷണം ആരംഭിച്ചു. ഗുജറാത്ത് സംസ്ഥാന സർക്കാരിലെ 40-ലധികം ജീവനക്കാർ സിവിൽ ഏവിയേഷൻ മന്ത്രാലയ ടീമുകളെ പിന്തുണയ്ക്കുന്നതിനായുണ്ട് .
ശ്രീനഗർ ; ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും, സംസ്ഥാന പദവിയും പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി സിപിഎം . ശ്രീനഗറിൽ നടന്ന കൺവൻഷനിടെയാണ് പാർട്ടി ഈ ആവശ്യം ഉന്നയിച്ചത് .ഭരണാവകാശങ്ങളുടെ പുനസ്ഥാപനം എന്ന വിഷയം ഉയർത്തിയാണ് സിപിഎം – ജമ്മുകശ്മീർ ഘടകം പ്രത്യേക കൺവൻഷൻ നടത്തിയത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കേരളത്തിൽ നിന്നുൾപ്പെടെയുള്ള പ്രതിനിധി സംഘങ്ങളും യോഗത്തിൽ പങ്കെടുത്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കണം . ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തെ ഉൾപ്പെടുത്തരുത് . ആർട്ടിക്കിൾ 370 റദ്ദാക്കിയത് വിശ്വാസ വഞ്ചനയാണ്. സുരക്ഷാ ഏകീകൃത കമാൻഡ് മീറ്റിംഗിന് നേതൃത്വം നൽകിയത് കേന്ദ്ര സർക്കാർ ജീവനക്കാരനായ ലെഫ്റ്റനന്റ് ഗവർണറാണ്, തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ പോലും അവിടെ പങ്കെടുക്കാൻ അനുവദിച്ചില്ല .ജമ്മു കശ്മീരിലെ ജനങ്ങൾ ഇതിനെക്കുറിച്ച് എന്തു വിചാരിക്കും.“ എം എ ബേബി പറഞ്ഞു. കേന്ദ്ര സർക്കാർ ജമ്മു കശ്മീർ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്… കശ്മീരിൽ ഭീകരതയ്‌ക്കെതിരെ പോരാടണമെങ്കിൽ, ആർട്ടിക്കിൾ…
ലക്നൗ ; മദ്രസയിൽ വച്ച് 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച മൗലാന അറസ്റ്റിൽ . ഉത്തർപ്രദേശിലെ ഹാപൂരിലെ ഗർ മുക്തേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം . പെൺകുട്ടിയെ പഠിപ്പിക്കാനെന്ന വ്യാജേന മദ്രസയിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ അശ്ലീല വീഡിയോകൾ പകർത്തി, അത് ഉപയോഗിച്ച് കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു മൗലാന. ലൈംഗിക പീഡനത്തെക്കുറിച്ച് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്നും മൗലാന പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. താമസിയാതെ, പെൺകുട്ടിയുടെ കുടുംബം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെ, മൗലാന പെൺകുട്ടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് പോലീസ് മൗലാനയെ അറസ്റ്റ് ചെയ്തതെന്ന് സിഒ വരുൺ മിശ്ര പറഞ്ഞു . മൗലാനയുടെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല വീഡിയോകളും പോലീസ് കണ്ടെത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
