ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. 20 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. 20 കാരൻ സഞ്ചരിച്ച സൈക്കിളും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ 1 ലെ മിഡിൽ ആബി സ്ട്രീറ്റിനും ഒ കോണൽ സ്ട്രീറ്റിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

