അഹമ്മദാബാദ് ; അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം ബോയിംഗ് 787 ഡ്രീംലൈനറിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ ഉൾക്കൊള്ളുന്ന ബ്ലാക്ക് ബോക്സ് വിമാനം ഇടിച്ച കണ്ടെടുത്തതെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സ്ഥിരീകരിച്ചു.
വിമാനത്താവളത്തിനടുത്തുള്ള മേഘാനിനഗറിലെ ബിജെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഹോസ്റ്റലിന്റെ മെസ് കെട്ടിടത്തിലാണ് ബോയിംഗ് 787 ഇടിച്ചു കയറിയത് . വ്യാഴാഴ്ച നിരവധി ഇന്റേൺ ഡോക്ടർമാർ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് വിമാനം മെസ് കെട്ടിടത്തിൽ ഇടിച്ചത് .
ഡാറ്റ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എത്രയും വേഗം ആരംഭിക്കുമെന്നാണ് സൂചന. ബ്ലാക്ക് ബോക്സിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും, ഒരു പ്രശ്നവുമില്ലാതെ ഡാറ്റ വീണ്ടെടുക്കാൻ കഴിയുമെന്നുമാൺ പ്രതീക്ഷിക്കുന്നത്.
അപകടത്തെക്കുറിച്ച് AAIB പൂർണ്ണ തോതിലുള്ള അന്വേഷണം ആരംഭിച്ചു. ഗുജറാത്ത് സംസ്ഥാന സർക്കാരിലെ 40-ലധികം ജീവനക്കാർ സിവിൽ ഏവിയേഷൻ മന്ത്രാലയ ടീമുകളെ പിന്തുണയ്ക്കുന്നതിനായുണ്ട് .

