ഡബ്ലിൻ: അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ മനീഷ് ഗുപ്ത ഡബ്ലിനിൽ. അദ്ദേഹത്തെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. ഇന്നലെ ആയിരുന്നു അദ്ദേഹം ഔദ്യോഗിക ചുമതലയേൽക്കാനായി ഡബ്ലിനിൽ എത്തിയത്.
നിലവിലെ അംബാസഡർ അഖിലേഷ് മിശ്രയുടെ കാലാവധി അവസാനിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് മനീഷ് ഗുപ്ത നിയമിതനായത്. ഇന്ത്യൻ ഫോറിൻ സർവ്വീസ് 1998 ബാച്ചിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. നേരത്തെ ഘാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയിരുന്നു.
Discussion about this post

