ഡബ്ലിൻ: സൈക്കാട്രിക് പരിചരണത്തിനായി രോഗികളെ വിദേശരാജ്യങ്ങളിലേക്ക് അയക്കാൻ എച്ച്എസ്ഇ ചിലവിട്ടത് 33 മില്യൺ യൂറോ. മൂന്ന് വർഷത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എഫ്ഒഐയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഒരു രോഗിയുടെ വാർഷിക ചിലവ് 1.26 മില്യൺ യൂറോ ആണ്.
2022 ൽ രോഗികളെ വിദേശത്ത് എത്തിച്ച് പരിചരണം നൽകാൻ എച്ച്എസ്ഇയ്ക്ക് 4.4 മില്യൺ യൂറോ ആയിരുന്നു ചിലവായത്. എന്നാൽ 2023 ൽ ഇത് 12.3 മില്യൺ യൂറോ ആയി ഉയർന്നു. 2024 ൽ 10.6 മില്യൺ യൂറോ ആയിരുന്നു എച്ച്എസ്ഇ ചിലവഴിച്ചത്. കഴിഞ്ഞ വർഷം 9.98 മില്യൺ യൂറോ ആയിരുന്നു ചിലവ്.
Discussion about this post

