കാസര്‍ഗോഡ് : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ച തിരുവല്ല സ്വദേശിനി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാറെ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെയാണ് അറസ്റ്റ് ചെയ്തത്. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പ്രഭാകരന് നായര്‍ നല്കിയ പരാതിയിലാണ് നടപടി.
പവിത്രനെതിരെ ജാമ്യമില്ല വകുപ്പാണ് ചുമത്തിയിട്ടുളളത്.ബി എന്‍ എസ് 196, 75,79,67(എ) ഐ ടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തി. പ്രതി ഓഫിസില്‍ എത്തിയത് മദ്യപിച്ചിട്ടാണെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞു.
കഴിഞ്ഞ ദിവസമാണ് രഞ്ജിത നായരെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പവിത്രൻ തന്റെ ഫേസ്ബുക്ക് വഴി പങ്ക് വച്ചത് . ഇത് വൻ ജനരോഷത്തിനു കാരണമായിരുന്നു. പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.