ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ചു. ടൂറിസം മന്ത്രി പീറ്റർ ബർക്കാണ് പ്രഖ്യാപനം നടത്തിയത്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ചൈനയുടെ ഈസ്റ്റേൺ എയർലൈൻസാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. അയർലൻഡിൽ നിന്നും ചൈനയിലേക്കുള്ള രണ്ടാമത്തെ വിമാനസർവ്വീസ് ആണ് ഇത്. നിലവിൽ ഡബ്ലിനിൽ നിന്നും ബീജിംഗിലേക്ക് ഹൈനാൻ എയർലൈൻസിന്റെ വിമാനം സർവ്വീസ് നടത്തുന്നുണ്ട്.
Discussion about this post

