- വീടിന് നേരെ പെട്രോൾ ബോംബേറ്; രണ്ട് പേർ അറസ്റ്റിൽ
- കിടക്കക്ഷാമം; കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സ തേടിയത് 11,000ത്തിലധികം പേർ
- മനീഷ് ഗുപ്ത അയർലൻഡിലെ പുതിയ ഇന്ത്യൻ അംബാസഡർ
- ഈസ്റ്റർ സ്പെഷ്യൽ പിടിയും, വറുത്തരച്ച കോഴിക്കറിയും
- കുതിച്ചുപായാൻ ഇന്ത്യൻ നാവികസേനയ്ക്ക് ഇനി തദ്ദേശീയ INS ദുനഗിരിയും
- രാഹുലിനെ പിന്തുണയ്ക്കുന്നവർ ഇങ്ങോട്ട് കയറരുത് : പിഷാരടിയെ തടഞ്ഞ് ബിജെപി വനിതാ പ്രവർത്തകർ
- രഞ്ജിത്തിനെ പുറത്താക്കി ഫെഫ്ക ; നടി ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ
- ശ്രീരാമന്റെ വേഷം അവതരിപ്പിക്കാൻ വിളിച്ചപ്പോൾ ആദ്യം പറഞ്ഞത് ‘ നോ‘ ; മകൾ ജനിച്ചതോടെ തീരുമാനം മാറി
Author: Anu Nair
തൃശൂർ ; ഇറാനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട നിലപാടിൽ നിന്ന് പിന്മാറി മുന്നോട്ട് പോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രായേലെന്നും, അവർ ഇറാനു നേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ‘ ഇസ്രായേൽ പണ്ടേ ലോകതെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ് . ലോകത്ത് സാധാരണഗതിയിൽ നിലനിൽക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാട് . അത്തരത്തിൽ മുന്നോട്ട് പോകുന്ന നാടാണ് അത് . അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമയാ സമീപനമാണ് ഇസ്രായേൽ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത് ‘ – പിണറായി വിജയൻ പറഞ്ഞു. ‘ അത്യന്തം സ്ഫോടനാത്മകമായ വിവരങ്ങളാണ് ഇന്ന് രാവിലെ മുതൽ കേട്ടുകൊണ്ടിരിക്കുന്നത് . ഇറാനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ലോകസമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുക .…
അഹമ്മദാബാദ് : അഹമ്മദാബാദിലെ അപകടസ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം എയർ ഇന്ത്യാ അപകടം നടന്ന സ്ഥലത്തെത്തിയത് . ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ, എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. അപകടസ്ഥലം സന്ദർശിച്ച ശേഷം മോദി പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികളും സന്ദർശിച്ചു. പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ രമേശ് വിശ്വാസിനെയും അദ്ദേഹം ആശുപത്രിയിൽ കണ്ടു. ഇതിനുശേഷം, വിമാനാപകടത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയെയും അദ്ദേഹം കാണും. അതേസമയം ഇന്ന് മോദിയുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം നടക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ദുരന്തത്തിൽ 294 പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 265 മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്താവളത്തിനടുത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അവിടത്തെ ചില…
കാസർകോട്: അഹമ്മദാബാദ് എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജനരോഷം ശക്തമായതിനു പിന്നാലെയാണ് നടപടി . പലരും ഇയാളെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രഞ്ജിതയെയും നായർ സമുദായത്തെയും അപമാനിച്ച് ‘Pavi Anandashram’ എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഇയാൾ പോസ്റ്റ് പങ്ക് വച്ചത്. രജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് . സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു . ഇത് മാത്രമല്ല ആദരാഞ്ജലി അർപ്പിച്ച് പങ്ക് വച്ച പോസ്റ്റിലും ഇയാൾ രഞ്ജിതയെ ആക്ഷേപിച്ചിരുന്നു . ‘ കേരളത്തിലെ ഒരു നായർ സ്ത്രീ മരിച്ചു. കേരളത്തിലെ സർക്കാർ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു. യുകെയിലേക്ക് പോയതാണ് …ഒന്നും തോന്നുന്നില്ല’ എന്നായിരുന്നു പവിത്രന്റെ പോസ്റ്റ്. നേരത്തെ ആർഡിഒ നവീൻ ബാബു…
ന്യൂദൽഹി : ഡൽഹി – ഗാസിയാബാദ് ട്രെയിൻ പാളം തെറ്റി. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ശിവാജി പാലത്തിന് സമീപമാണ് ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിനിന്റെ ഒരു കോച്ച് പാളം തെറ്റിയത് . ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും ആർക്കും പരിക്കില്ല. വൈകുന്നേരം 4:10 ഓടെയാണ് സംഭവം . ഗാസിയാബാദിൽ നിന്ന് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആളുകൾക്ക് പരിക്കേൽക്കുകയോ വസ്തുവകകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു . “ഒരു കോച്ച് പാളം തെറ്റി, പക്ഷേ ഭാഗ്യവശാൽ ആർക്കും പരിക്കില്ല,” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലം സുരക്ഷിതമാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു. എമർജൻസി ബ്രേക്ക് പ്രയോഗിച്ച ലോക്കോ പൈലറ്റിന്റെ മനോധൈര്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത് . റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും റെയിൽവേ എഞ്ചിനീയർമാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. “ബാക്കിയുള്ള കോച്ചുകൾ സുരക്ഷിതമായി നീക്കം ചെയ്തു. പാളം…
കാസർകോട്: അഹമ്മദാബാദ് എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത ആർ നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസിൽദാർ . കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് രഞ്ജിതയെയും നായർ സമുദായത്തെയും അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ചത് . ‘Pavi Anandashram’ എന്ന പേരിലാണ് ഫേസ്ബുക്ക് പ്രൊഫൈൽ. രജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് . സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു . ഇത് മാത്രമല്ല ആദരാഞ്ജലി അർപ്പിച്ച് പങ്ക് വച്ച പോസ്റ്റിലും ഇയാൾ രഞ്ജിതയെ ആക്ഷേപിച്ചിരുന്നു . ‘ കേരളത്തിലെ ഒരു നായർ സ്ത്രീ മരിച്ചു. കേരളത്തിലെ സർക്കാർ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു. യുകെയിലേക്ക് പോയതാണ് …ഒന്നും തോന്നുന്നില്ല’ എന്നായിരുന്നു പവിത്രന്റെ പോസ്റ്റ്. നേരത്തെ ആർഡിഒ നവീൻ ബാബു മരിച്ച സമയത്ത് പി പി ദിവ്യയെ പിന്തുണച്ചും കോടതിയെ വെല്ലുവിളിച്ചും ഇയാൾ പോസ്റ്റിട്ടിരുന്നു. ‘ ദിവ്യയ്ക്ക് ജാമ്യം…
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ധനകാര്യ മന്ത്രാലയം തള്ളി. യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡി ആര്‍) ഈടാക്കുമെന്നായിരുന്നു പ്രചാരണം. ‘ഇത്തരം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍ ജനങ്ങളില്‍ അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാവും. യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.’ എക്‌സിലെ പോസ്റ്റില്‍ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന ഫീസാണ് എംഡി ആര്‍ . 2022ലെ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മുതല്‍ സീറോ-എംഡിആര്‍ സംവിധാനം പ്രാബല്യത്തിലുണ്ട്.എംഡിആര്‍ പുനഃസ്ഥാപിക്കണമെന്ന് വ്യവസായ മേഖലയില്‍ നിന്നുണ്ടായ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ചില കേന്ദ്രങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്.
അഹമ്മദാബാദ് : അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പറന്നുയരുന്നതിനിടെ എയർ ഇന്ത്യ പാസഞ്ചർ വിമാനം തകർന്നുവീണു .242 യാത്രക്കാരുമായി ലണ്ടനിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. 110 പേരുടെ മരണം സ്ഥിരീകരിച്ചു. വിമാനത്താവളത്തിന്റെ പരിധിക്കടുത്തുള്ള മേഘാനി നഗർ പ്രദേശത്താണ് അപകടം നടന്നതെന്ന് റിപ്പോർട്ടുണ്ട്.വിമാനത്തിൽ 232 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു .യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു സൂചനയുണ്ട്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റുകയാണ്. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നെന്നാണ് വിവരം, 53 യുകെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.വിമാനാപകടത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പോലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചു. കേന്ദ്ര സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം ഉറപ്പ്…
കോഴിക്കോട്: റാപ്പർ വേടന്റെ ഗാനം സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി രംഗത്ത് . കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടന്റെ ഗാനം പിൻ വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിൻഡിക്കേറ്റ് അംഗം ഡോ. എ.കെ. അനുരാജ് വൈസ് ചാൻസലർക്ക് പരാതി നൽകി. മയക്കുമരുന്ന് ഉപയോഗിക്കുന്ന വേടൻ, വരും തലമുറയ്ക്ക് താൻ ഒരു മോശം മാതൃകയാണെന്ന് സമ്മതിച്ചതായും പരാതിയിൽ പറയുന്നു. വേടന്റെ ഗാനം സിലബസിൽ ഉൾപ്പെടുത്തിയത് അങ്ങേയറ്റം മോശമാണ്. ലഹരി വസ്തുക്കൾ കൈവശം വച്ചതിനാണ് വേടനെ അറസ്റ്റ് ചെയ്തത്. വേടന്റെ ഗാനങ്ങളിൽ മദ്യം നിറച്ച ഗ്ലാസുകളുടെ ദൃശ്യങ്ങളുണ്ട്. വേടന്റെ രചന സിലബസിൽ ഉൾപ്പെടുത്തുന്നത് അദ്ദേഹം പിന്തുടരുന്ന അനുകരണീയമായ പാത പിന്തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വേടന്റെ ‘ഭൂമി വാഴുന്നിടം’ എന്ന ഗാനമാണ് കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം നാലാം സെമസ്റ്റർ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് . പ്രശസ്ത പോപ്പ് ഗായകൻ മൈക്കൽ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന ഗാനവും വേടന്റെ…
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന മെട്രോ റെയിൽ പദ്ധതിയുടെ അലൈൻമെന്റിൽ അവ്യക്തത . ബുധനാഴ്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ, അലൈൻമെന്റ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. റവന്യൂ, ധനകാര്യം, തദ്ദേശ സ്വയംഭരണം, ഗതാഗതം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ കമ്മിറ്റിയിൽ ഉൾപ്പെടും. കമ്മിറ്റി വേഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ, മെട്രോയ്ക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തലസ്ഥാന നഗരം ഉടൻ തുടക്കം കുറിക്കും. കൊച്ചിയിൽ നിലവിലുള്ളതിന് സമാനമായ ഒരു മെട്രോ സർവീസ് കൊണ്ടുവരാനാണ് പദ്ധതി. 2026 ൽ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ധനകാര്യ വകുപ്പും ഇതിനുള്ള അനുമതി നൽകിയിട്ടുണ്ട് ഡിഎംആർസിയുടെ പഴയ ഡിപിആർ പ്രകാരം തലസ്ഥാന മെട്രോ നിർമ്മാണത്തിന് 11,560 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അലൈൻമെന്റ് അംഗീകരിച്ചതിനുശേഷം ഡിപിആർ തയ്യാറാക്കും. മന്ത്രിസഭാ അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ കേന്ദ്ര സർക്കാരിനെ അംഗീകാരത്തിനായി സമീപിക്കാൻ കഴിയൂ. ഇന്നലെ നടന്ന…
തൃശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കോട്ടയം സ്വദേശി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. പടിയൂർ സ്വദേശി മണി (74), മകൾ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ . ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് പ്രേംകുമാർ. അഞ്ച് മാസം മുൻപാണ് രേഖയെ പ്രേം കുമാർ രണ്ടാം വിവാഹം കഴിച്ചത്. ജൂൺ ആദ്യവാരമാണ് മണിയെയും രേഖയെയും പ്രേംകുമാർ കൊലപ്പെടുത്തിയത് . കൊലപാതകങ്ങൾ നടത്തിയ ഉടൻ തന്നെ പ്രേം കുമാർ ഒളിവിൽ പോയിരുന്നു. രേഖയുടെയും പുരുഷസുഹൃത്തുക്കളുടെയും ചിത്രങ്ങൾ കൊലപാതകത്തിന് ശേഷം വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തി. രേഖയുടെ സ്വഭാവത്തെ വിമർശിക്കുന്ന ഒരു കുറിപ്പും കണ്ടെത്തി. കുടുംബ തർക്കത്തെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കേദാർനാഥ് പോലീസാണ് വിവരം കേരള പോലീസിനെ അറിയിച്ചത്. കൊലപാതക കേസ് അന്വേഷിക്കുന്ന ഇരിഞ്ഞാലക്കുട പോലീസ് സംഘം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
