ടെഹ്റാൻ : ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ അക്രമണം വിജയകരമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ബി-2 ബോംബറുകൾ ഉപയോഗിച്ചാണ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചത് .പുലർച്ചെ 2:30 ഓടെയാണ് ഇറാനിലെ ഫോർഡോയിലും നതാൻസിലും യുഎസ് ബോംബിട്ടത് .
“ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കി.” എന്നാണ് ട്രമ്പ് ആക്രമണത്തെ കുറിച്ച് പറഞ്ഞത് .
ഇപ്പോൾ സമാധാനത്തിനുള്ള സമയമാണ്. ഇറാന്റെ വ്യോമാതിർത്തിയിൽ നിന്ന് എല്ലാ വിമാനങ്ങളും ഇപ്പോൾ പുറത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക സൈറ്റായ ഫോർഡോയിൽ മുഴുവൻ ബോംബുകളും വർഷിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇപ്പോൾ എല്ലാ വിമാനങ്ങളും നാട്ടിലേക്ക് മടങ്ങുകയാണ്. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്കൻ പ്രസിഡന്റിന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കൽ “സാധാരണയായ പൊള്ളത്തരം” മാത്രമാണെന്ന് ഇറാൻ അധികൃതർ പറഞ്ഞു. ബോംബാക്രമണത്തിലൂടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവ വ്യവസായം നശിപ്പിക്കാൻ കഴിയില്ലെന്ന് ഇറാനിയൻ ടിവി അവകാശപ്പെട്ടു.യുഎസ് ആക്രമണങ്ങളെ യുഎനും ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭ ഇതിനെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് വിശേഷിപ്പിച്ചത്.

