ന്യൂഡൽഹി : 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പാകിസ്ഥാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് പാകിസ്ഥാൻ . അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷം നയതന്ത്ര നീക്കങ്ങളിലൂടെയാണ് ട്രമ്പ് അവസാനിപ്പിച്ചതെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നു . നൽകിയതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു . അതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പേര് നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തത്.
പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് നൽകിയതിന് ശേഷമാണ് നാമനിർദ്ദേശ പ്രഖ്യാപനം വന്നത്. ട്രംപും മുനീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ട്രംപിന്റെ നൊബേൽ നോമിനേഷനെ മുനീർ ഇതിനകം പിന്തുണച്ചിരുന്നു.
കുറച്ചു കാലം മുമ്പ്, മുൻ യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ ഡൊണാൾഡ് ട്രംപിന്റെ നോബൽ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു . ‘ഡൊണാൾഡ് ട്രംപിന് ചരിത്രം മനസ്സിലാകുന്നില്ല. നോബലിനോടുള്ള അത്യാഗ്രഹത്തിൽ, അദ്ദേഹം അമേരിക്കൻ സുരക്ഷയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുന്നു.’ – വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ മൈക്കൽ റൂബിൻ പറഞ്ഞു. പാകിസ്ഥാൻ സൈനിക മേധാവിയെ ട്രംപ് അത്താഴവിരുന്നിന് ക്ഷണിച്ചതിനോടും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.

