തിരുവനന്തപുരം: 33 കാരിയുടെ മരണത്തിൽ സഹോദരൻ അടക്കം രണ്ട് പേർ പിടിയിൽ. പോത്തൻകോട് സ്വദേശിയായ ഷെഫീനയാണ് മരിച്ചത്. അവരുടെ സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.
ജൂൺ 14 ന് കട്ടിലിനടിയിൽ കിടക്കുന്ന നിലയിലാണ് ഷെഫീനയുടെ മൃതദേഹം കണ്ടെത്തിയത് . ഷെഫീന ചികിത്സയുടെ ഭാഗമായാണ് താൽക്കാലിക താമസത്തിനായി മണ്ണന്തലയിലെ അപ്പാർട്ട്മെന്റിൽ എത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്.
സംഭവ സമയത്ത്, ഷംസാദും സുഹൃത്ത് ചെമ്പഴന്തി നിവാസിയായ വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷെഫീനയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിശദമായ അന്വേഷണം നടന്നുവരികയാണ്.

