വാഷിംഗ്ടൺ : അമേരിക്ക ഇറാനെ ആക്രമിച്ചത് ഹൂതി വിമതരുടെ ഭീഷണുകൾ അവഗണിച്ച് . ഇസ്രായേലിനെ പിന്തുണക്കാൻ അമേരിക്ക ശ്രമിച്ചാൽ, ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നായിരുന്നു ഇന്നലെ യെമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ് . അതിനു പിന്നാലെ ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ നേരിട്ട് പങ്ക് ചേർന്ന് ഇറാൻ ആണവകേന്ദ്രങ്ങൾ ആക്രമിക്കുകയായിരുന്നു യുഎസ്.
പരസ്പരം ആക്രമിക്കില്ലെന്ന് മെയ് മാസത്തിൽ, യുഎസും ഹൂത്തി വിമതരും തമ്മിൽ ഒരു അനൗപചാരിക കരാറിൽ എത്തിയിരുന്നു .അതിനു പിന്നാലെയാണ് ഹൂതി വിമതർ പുതിയ ഭീഷണി മുഴക്കിയത് .
2023 ഒക്ടോബറിൽ, ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനു പിന്നാ;ർ ഇസ്രായേൽ സൈന്യം ഗാസയിൽ സൈനിക നടപടി ആരംഭിച്ചപ്പോൾ, ഹൂത്തി വിമതർ ചെങ്കടലിൽ ഇസ്രായേലിന്റെ കപ്പലുകൾ ആക്രമിച്ചിരുന്നു .
അതേസമയം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായിരിക്കുകയാണിപ്പോൾ . ഇറാന്റെ ആണവ നിലയം ആക്രമിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു. ഇറാനിലെ ഒരു മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടു. ഖുദ്സ് ഫോഴ്സിന്റെ പലസ്തീൻ കോർപ്സിന്റെ തലവൻ സയീദ് ഇസാദി ആക്രമണത്തിൽ മരിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ഹമാസിന് ഇസാദി സാമ്പത്തികവും സൈനികവുമായ സഹായം നൽകിയതായും അതുകൊണ്ടാണ് ഒക്ടോബർ 7 ആക്രമണം നടന്നതെന്നും ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇറാനിയൻ സ്റ്റേറ്റ് മീഡിയയായ നൂർ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, ഇതുവരെ ഇറാനിൽ ഇസ്രായേൽ ആക്രമണത്തിൽ 430 പേർ മരിക്കുകയും 3,500 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ഇറാനിയൻ മിസൈൽ ആക്രമണങ്ങളിൽ ഇസ്രായേലിൽ 24 സാധാരണക്കാർ കൊല്ലപ്പെട്ടു.

