ലക്നൗ : മതപരിവർത്തനത്തിന്റെ പേരിൽ യുപി പൊലീസ് അറസ്റ്റ് ചെയ്ത ജമാലുദീൻ എന്ന ചങ്കൂർ ബാബയ്ക്ക് പാക് ചാരസംഘടനയായ ഐ എസ് ഐയുമായി ബന്ധമുണ്ടെന്ന് യുപി എ ടി എസ് . സാമ്പത്തികമായി ദുർബലരായ ഹിന്ദു കുടുംബങ്ങളെ മതപരിവർത്തനം നടത്തുന്നതിനു പുറമേ, ഐഎസ്ഐയുമായി യുപി എ ടി എസ് വെളിപ്പെടുത്തി. ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു സ്ത്രീകളെ നേപ്പാളിലെ ഐഎസ്ഐ ഏജന്റുമാരുമായും സ്ലീപ്പർ സെൽ ഓപ്പറേറ്റീവുകളുമായും വിവാഹം കഴിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു .
മതപരിവർത്തനം നടത്താനായി മൂന്ന് വർഷത്തിനുള്ളിൽ മുസ്ലീം രാജ്യങ്ങളിൽ നിന്ന് 500 കോടി രൂപയാണ് ചങ്കൂർ ബാബ കൈപ്പറ്റിയത് . പലരെയും ലൗജിഹാദിൽ കുടുക്കിയാണ് മതം മാറ്റിയത് . ഇതിനായി യുപിയിലെ ഏഴ് ജില്ലകളിൽപ്പെട്ട മുസ്ലീം യുവാക്കൾക്ക് പണം നൽകിയിരുന്നു. ലൗജിഹാദിൽ കുടുങ്ങാത്തവരെ കള്ളക്കേസിലും കുടുക്കി.
നേപ്പാളിൽ ആസ്ഥാനമായുള്ളമതനേതാവ് വഴി പാകിസ്ഥാൻ എംബസിയുമായി ബന്ധം സ്ഥാപിക്കാൻ ചങ്കൂർ ശ്രമിച്ചുവെങ്കിലും സുരക്ഷാ നിയന്ത്രണങ്ങൾ കാരണം പരിസരത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല .ഉത്തർപ്രദേശിലെ ബർഹ്നിയിൽ ഒരു താവളം സ്ഥാപിക്കാൻ ചങ്കൂർ ശ്രമിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. റോഹിംഗ്യൻ അഭയാർത്ഥികളെ കൂട്ടമായി കൊണ്ടുവന്ന് അവരെ ഹിന്ദുക്കളായി ചിത്രീകരിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുക എന്നതായിരുന്നു പദ്ധതി.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശിലെ വിവിധ ജില്ലകൾ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിലായി മതപരിവർത്തന ശൃംഖല വ്യാപിച്ചുകിടക്കുകയാണ് . നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാലാണ് ബൽറാംപൂരിലെ ഉട്രൗള മേഖലയെ ഈ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുണ്ട്.
ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് (സൗദി അറേബ്യ), മുസ്ലീം വേൾഡ് ലീഗ്, ദവാത്-ഇ-ഇസ്ലാമി, നേപ്പാൾ ഇസ്ലാമിക് യൂണിയൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഇസ്ലാമിക സംഘടനകളുമായും ചങ്കൂരിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. 1,500-ലധികം ഹിന്ദു സ്ത്രീകളെയും ആയിരക്കണക്കിന് മറ്റ് അമുസ്ലിംകളെയും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഇസ്ലാമിലേക്ക് മതം മാറ്റിയെന്നാണ് കേസ് അന്വേഷിക്കുന്ന ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് പറയുന്നത്.

