ചെവിയിൽ ഇയർബഡുകളോ കോട്ടൺ ബഡുകളോ ഇടുന്നവരാണ് പലരും. എന്നാൽ ഇത് ചെവികൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുമെന്നാണ് വിദഗ്ധർ പറയുന്നത് . ഇടയ്ക്കിടെ വൃത്തിയാക്കണം. ഇത് ശരിയായി ചെയ്തില്ലെങ്കിൽ ചെവികളിൽ അണുബാധയും ഉണ്ടാകാം . അതുകൊണ്ട് തന്നെ ചെവിയിൽ അടിഞ്ഞുകൂടിയ ഇയർവാക്സ് വൃത്തിയാക്കാനും അഴുക്ക് നീക്കം ചെയ്യാനും പലരും കോട്ടൺ ബഡുകൾ ഉപയോഗിക്കുന്നു. എന്നാൽ കോട്ടൺ ബഡുകൾ ഉപയോഗിച്ച് ചെവി എങ്ങനെ വൃത്തിയാക്കാമെന്ന് മിക്ക ആളുകൾക്കും അറിയില്ല.
കോട്ടൺ ഇയർബഡുകൾ ചെവിയുടെ അതിലോലമായ ചർമ്മത്തിന് കേടുവരുത്തും. ഇത് വേദനയ്ക്ക് കാരണമാവുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും.ചെവിയിൽ ബലമായി കോട്ടൺ ഇയർബഡ് തിരുകിയാൽ കർണപടലം പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്.
ചെവിയിൽ അമിതമായി മെഴുക് അടിഞ്ഞുകൂടുകയോ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഡോക്ടറെ കാണുന്നത് നല്ലതാണ്.ചെറുചൂടുള്ള വെള്ളത്തിൽ ഒരു കോട്ടൺ തുണി മുക്കി ചെവിയുടെ പുറംഭാഗം തുടയ്ക്കുക.ചെവിക്കുള്ളിൽ ബഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് മെഴുക് കൂടുതൽ ഉള്ളിലേക്ക് തള്ളാനും കേൾവിശക്തിയെ ബാധിക്കാനും സാധ്യതയുണ്ട്.

