തിരുവനന്തപുരം: വയറുവേദനയായി എത്തിയ 40 കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 41 റബ്ബർ ബാൻഡുകൾ . പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് രോഗിയുടെ ചെറുകുടലിൽ നിന്നാണ് 41 റബ്ബർ ബാൻഡുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.
കഠിനമായ വയറുവേദനയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത് . നാല് ദിവസമായി വയറുവേദനയും ഒപ്പം വയറു വീർക്കുന്ന അവസ്ഥയുമുണ്ടായി. സ്കാൻ ചെയ്തപ്പോൾ അവരുടെ ചെറുകുടലിൽ എന്തോ അടിഞ്ഞ് കൂടിയതായി കണ്ടെത്തി . തുടർന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി .
ശസ്ത്രക്രിയയ്ക്കിടെ, റബ്ബർ ബാൻഡുകളുടെ ഒരു കൂട്ടമാണ് ഡോക്ടർമാർ ചെറുകുടലിൽ കണ്ടെത്തിയത് . തുടർന്ന് ഓരോ ബാൻഡും ശ്രദ്ധാപൂർവ്വം നീക്കം ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്ക് വളരെക്കാലമായി റബ്ബർ ബാൻഡുകൾ ചവയ്ക്കുന്ന ശീലമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു . ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ പറഞ്ഞു.

