ആലപ്പുഴ: മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ മനത്തറയിലാണ് സംഭവം. മോഹൻലാലിന്റെയും അനിതയുടെയും മകനായ ആദിത്യൻ ആണ് വേദവ്യാസ സ്കൂളിന് സമീപം തൂങ്ങിമരിച്ചത്.
ആദിത്യൻ അമ്മയോട് ഗെയിം കളിക്കാൻ ഫോൺ ആവശ്യപ്പെട്ടിരുന്നു, പക്ഷേ അവർ വിസമ്മതിച്ചപ്പോൾ ദേഷ്യത്തോടെ വീട്ടിൽ പിണങ്ങി ഇറങ്ങി . പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Discussion about this post

