തൃശൂർ: ഭർത്താവിന്റെ പീഡനത്തെ തുടർന്ന് ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ 23 കാരി ജീവനൊടുക്കി . കൊടുങ്ങല്ലൂരിലെ കോട്ടപ്പറമ്പിൽ അബ്ദുൾ റഷീദിന്റെയും സക്കീനയുടെയും മകൾ ഫസീലയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് .. ഭർത്താവിന്റെ പീഡനം ആരോപിച്ച് അമ്മയ്ക്ക് അയച്ച അവസാന സന്ദേശം പുറത്തുവന്നു. സംഭവത്തിൽ ഇരിഞ്ഞാലക്കുട പോലീസ് ഭർത്താവ് നൗഫലിനെ (29) കസ്റ്റഡിയിലെടുത്തു.
അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ താൻ രണ്ടാമത് ഗർഭിണിയാണെന്നും , ഭർത്താവ് തന്റെ വയറ്റിൽ ചവിട്ടുകയും നിരന്തരം മർദിക്കുകയും ചെയ്യുന്നുവെന്നും പറയുന്നു. തന്റെ അമ്മായിയമ്മ തന്നെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് പറയുകയും ചെയ്തതായി ഫസീല സന്ദേശത്തിൽ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് ഒരു വർഷവും ഒമ്പത് മാസവുമേയുള്ളൂ. ഒമ്പത് മാസം പ്രായമുള്ള മുഹമ്മദ് സെയ്യാൻ മകനാണ്. വാട്സാപ്പ് സന്ദേശം ലഭിച്ചപ്പോഴാണ് രണ്ടാമത്തെ ഗർഭധാരണത്തെക്കുറിച്ച് ഫസീലയുടെ കുടുംബം അറിയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

