തൃശൂർ: 80 കാരനെ മകൻ കുത്തിക്കൊന്നു. മുളയം കൂട്ടാലയിലാണ് സംഭവം. സുന്ദരൻ നായർ (80) ആണ് മരിച്ചത് . മകൻ സുമേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവിനെ കൊലപ്പെടുത്തിയ ശേഷം സുമേഷ് മൃതദേഹം ചാക്കിൽ കെട്ടി അടുത്തുള്ള ഒരു കോമ്പൗണ്ടിൽ തള്ളിയതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി വിറകെടുത്ത് സുന്ദരൻ നായരുടെ തലയ്ക്കടിക്കുകയായിരുന്നു. വീട്ടിനകത്തുവെച്ചായിരുന്നു സംഭവം. സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളാണ്. കൂട്ടാല ക്ഷീര സഹകരണ സംഘത്തിന് സമീപമുള്ള ഒരു വീടിനോട് ചേർന്നുള്ള ഒരു കോമ്പൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സുന്ദരന്റെ വീടിനുള്ളിൽ രക്തക്കറയും പോലീസ് കണ്ടെത്തി. സുമേഷിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

