ബെംഗളൂരു ; കർണാടകയിലെ ധർമ്മസ്ഥല വിവാദത്തിനു പിന്നിൽ ക്രിമിനൽ ഗ്രൂപ്പുകളുടെ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ഒരു ഹിന്ദു ആരാധനാലയത്തെ സംശയത്തിന്റെ മുനയിൽ നിർത്താൻ മാത്രമേ ഇത്തരം അനാവശ്യ വിവാദം ഉപകരിച്ചുള്ളൂ .
ക്ഷേത്രത്തിന്റെ ഖ്യാതി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നുണ്ടോ എന്നും പോലീസിന് ചിന്തിക്കാവുന്നതാണ് . ഈ വിഷയം സംഭവം നടന്ന കർണാടകയിൽ പോലും വലിയ വാർത്തയല്ല . എന്നാൽ കേരളത്തിലെ ചില ചാനലുകൾ എല്ലു കഷ്ണം കിട്ടിയ കുറുക്കന്റെ മനസ്സോടെ നന്നായി ആഘോഷിച്ചു തുടങ്ങിയതായിരുന്നു.. പക്ഷെ ചീറ്റിപ്പോയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …..
പണ്ഡിറ്റിന്റെ “ധർമ്മസ്ഥല” നിരീക്ഷണം
ഏതോ ഒരാൾ
ധർമ്മസ്ഥല എന്ന പുണ്യ ഭൂമിയിൽ 500 ഓളം യുവതികളെ കുറേ വർഷങ്ങൾക്കു മുമ്പ് അങ്ങേര് കൊന്നു കുഴിച്ചു മൂടി എന്ന് വെളിപ്പെടുത്തൽ നടത്തുകയും, കേരളത്തിലെ ചില ചാനലുകൾ ഈ വാർത്ത ആഘോഷിക്കുകയും ചെയ്തിരുന്നല്ലോ..
അയാളുടെ വെളിപെടുത്തൽ വളരെ ഗൗരവമായി എടുത്തു സർക്കാർ അവിടെ അയാൾ ശവം കുഴിച്ചു ഇട്ടു എന്ന് കാണിച്ചു കൊടുത്ത ഭാഗങ്ങളിൽ മുഴുവൻ മണ്ണുമാന്തി മീറ്റർ കണക്കിന് കുഴിച്ചു പരിശോധിച്ച് ട്ടോ..
പക്ഷെ ഇത്രയും ദിവസമായി നടത്തിയ പരിശോധനയിൽ ഒന്നും എല്ലോ, അസ്ഥികൂടമോ, ഒന്നും തന്നെ കണ്ടെത്താനായില്ല…ഇതോടെ അയാൾ പറഞ്ഞത് വെറും പബ്ലിസിറ്റി സ്റ്റണ്ടിനു വേണ്ടി മാത്രമാണോ എന്ന് എല്ലാവരും സംശയിക്കുന്നു.
ഈ വിഷയത്തിൽ എന്റെ സംശയങ്ങൾ..
1) ഇയ്യാൾ 500 ഓളം യുവതികളെ കൊന്നു കഴിച്ചിട്ട വിവരം എന്തുകൊണ്ട് ഇത്രയും വർഷമായി ഒളിപ്പിച്ചു വെച്ചു? ഇത് നടന്ന സംഭവം തന്നെയാണോ?
2) ഇത്രയും യുവതികളെ കാണാതായെങ്കിൽ എന്തുകൊണ്ടാണ് ഇത്രയും കാലമായി അവരുടെ മാതാ പിതാക്കൾ പരാതി പെടാതിരുന്നത്?
3) ഇനി ശുചീകരണ തൊഴിലാളി വെളിപ്പെടുത്തൽ നടത്തിയ ഉടനെ 500
പേരുടെയും മൃതദേഹങ്ങൾ ഒന്നിച്ച് ആരെങ്കിലും മാറ്റൽ അത്ര എളുപ്പമുള്ള കാര്യമല്ല. പോരാത്തതിന് ജനശ്രദ്ധ ആകർഷിച്ച സംഭവമാണ് ഒരുപാട് പേർ ഇതും നോക്കിനിന്നിരിക്കാം ഇവിടുന്ന് എന്തെങ്കിലും മാറ്റുന്നുണ്ടോ എന്ന്? മാത്രവുമല്ല, അയാളുടെ വെളിപ്പെടുത്തൽ ഉണ്ടായ അന്ന് മുതൽ ആ പ്രദേശം മുഴുവൻ police നിയന്ത്രണത്തിൽ ആണ്.. അതിനെ മറികടന്നു ആര് എന്തു ചെയ്യാനാണ്..
ദിവസവും പതിനായിര കണക്കിന് ഭക്തന്മാർക്ക് അന്നദാനം അവിടെ നടക്കുന്നു. സൗജന്യമായി താമസം കൊടുക്കുന്നു..
രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഭക്തർ വരുന്നു.അനേകം കോളേജുകളും മറ്റു സ്ഥാപനങ്ങളും ചെറിയ ഫീസ് വാങ്ങി നടത്തുന്നു. ഒ ഈ ക്ഷേത്ര നടത്തിപ്പുകാർ അന്നാട്ടുകാർക്ക്, കർഷകർക്കു, പാവപെട്ടവർക്ക് വളരെ അധികം സാമ്പത്തിക സഹായങ്ങൾ ചെയ്യാറുണ്ട്. അന്നാട്ടുകാരുടെ ജീവനാഡി ആണ് ആ ക്ഷേത്രം. ഇതൊക്കെ എനിക്ക് പലപ്പോഴായി ആ ക്ഷേത്രത്തിൽ പോയപ്പോൾ നേരിട്ട് അനുഭവപ്പെട്ടതാണ്, മനസ്സിലാക്കിയതാണ്…
ഏതെങ്കിലും ക്രിമിനൽ ഗ്രൂപ്പുകൾ ഈ ഗൂഡാലോചനക്ക് പിന്നിലുണ്ടോ, ക്ഷേത്രത്തിന്റെ ഖ്യാതി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നുണ്ടോ എന്നൊക്കെ പോലീസിന് ചിന്തിക്കാവുന്നതാണ്.. ഈ വിഷയം സംഭവം നടന്ന കർണാടകയിൽ പോലും വലിയ വാർത്തയല്ല..എന്നാൽ കേരളത്തിലെ ചില ചാനലുകൾ എല്ലു കഷ്ണം കിട്ടിയ കുറുക്കന്റെ മനസ്സോടെ നന്നായി ആഘോഷിച്ചു തുടങ്ങിയതായിരുന്നു.. പക്ഷെ ചീറ്റിപ്പോയി.
ഒരു ഹിന്ദു ആരാധനാലയത്തെ സംശയത്തിന്റെ മുനയിൽ നിർത്താൻ മാത്രമേ ഇത്തരം അനാവശ്യ വിവാദം ഉപകരിച്ചുള്ളൂ..
(വാൽ കഷ്ണം…ആ സ്ഥലവുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്കിടയയിൽ ഒരു സ്വത്ത് തർക്കം ആണ് ആ വെളിപ്പെടുത്തലിനു പിന്നിൽ എന്നും കേൾക്കുന്നു. ഇതിലൂടെ ആ സ്ഥലത്തിന്റെ വില കുറക്കുക ആണത്രേ ലക്ഷ്യം)

